• Home
  • Iritty
  • *കാറിടിച്ച് പുന്നാട് കീഴൂർ കുന്നിലെ നാലരവസ്സുകാരന് ഗുരുതര പരിക്ക്*
Iritty

*കാറിടിച്ച് പുന്നാട് കീഴൂർ കുന്നിലെ നാലരവസ്സുകാരന് ഗുരുതര പരിക്ക്*

തലശേരി – വളവുപാറ റോഡിൽ അപകട പ്രദേശമായി മാറിയ കീഴൂർ കുന്ന് – പുന്നാട് – ഉളിയിൽ റോഡിൽ വാഹനാപകടം. വാഹനമിടിച്ച് അതീവ ഗുരുതരാവസ്ഥയിലായത് നാലരവയസ്സുകാരൻ. എം ജി കോളേജിന് സമീപത്തെ നൗഫലിന്റെയും സാജിറയുടെയും മകൻ ഷാദിലിനെ ആണ് കാറിടിച്ച് അതീവ ഗുരുതരാവസ്ഥയിൽ കണ്ണൂരിലെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ഉത്രാടനാളിൽ കോൺഗ്രസ് നേതാവ് പടിയൂർ ദാമോദരൻ മാസ്റ്റർ ബൈക്കിടിച്ച് അപകടത്തിൽ പെട്ട അതേ സ്ഥലത്തിന് സമീപത്താണ് ചൊവ്വാഴ്ച വീണ്ടും അപകടമുണ്ടായത്. ചികിത്സയിലായിരുന്ന ദാമോദരൻ മാസ്റ്ററുടെ സംസ്കാരവും പുന്നാട് ടൗണിലെ അനുശോചന യോഗവും കഴിഞ്ഞ് ഏതാനും സമയത്തിന് ശേഷമാണ് ഇവിടെ പിഞ്ചുകുഞ്ഞു കൂടി കാറിടിച്ച് ഗുരുതരാവസ്ഥയിലായ അപകടമുണ്ടാവുന്നത് .

Related posts

കാറ്റിലും വേനൽ മഴയിലും പരക്കെ കൃഷിനാശം – ഓട്ടോറിക്ഷക്ക്‌ മേൽ മരം പൊട്ടി വീണു

Aswathi Kottiyoor

ഫോഗിങ് മെഷീന്‍, മാസ്‌ക്, ഗ്ലോവ്‌സ്, എന്നിവ വിതരണം ചെയ്തു.

Aswathi Kottiyoor

കാഴ്ച നഷ്ടപ്പെട്ടസുമേഷിന് മീൻ കട നിർമ്മിച്ച് നൽകി സേവാഭാരതി

Aswathi Kottiyoor
WordPress Image Lightbox