28.6 C
Iritty, IN
May 17, 2024
  • Home
  • Kelakam
  • കാനഡയിൽ ബോട്ടപകടത്തിൽ മരിച്ച കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശി ഡിജിത്ത് ജോസിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു
Kelakam

കാനഡയിൽ ബോട്ടപകടത്തിൽ മരിച്ച കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശി ഡിജിത്ത് ജോസിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു

കാനഡയിൽ ബോട്ടപകടത്തിൽ മരിച്ച കൊട്ടിയൂർ ചുങ്കക്കുന്ന് സ്വദേശി ഡിജിത്ത് ജോസിന്റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു.കഴിഞ്ഞ മാസം 31 നാണ് കാനഡയിലെ ബാസ് ഡി ഓർ തടാകത്തിൽ അപകടത്തിൽ പെട്ട് ചുങ്കക്കുന്നിലെ  ചിറക്കുഴിയിൽ ജോയി – ഡെയ്‌സി ദമ്പതികളുടെ മകൻ ഡിജിത്ത് ജോസ് മരണപ്പെടുന്നത്.കഴിഞ്ഞ മൂന്ന് വർഷമായി കാനഡയിൽ പഠിക്കുന്നതിനോടപ്പം ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്ത് വരികയായിരുന്നു ഡിജിത്ത്.ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെ മൃതദേഹം കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചു.തുടർന്ന് ചുങ്കക്കുന്നിലെ വീട്ടിലെത്തിച്ച മൃതദേഹം വൈകുന്നേരം നാല് മണിയോടെ ചുങ്കക്കുന്ന് ഫാത്തിമ മാതാ ഫൊറോന ദേവാലയ സെമിത്തേരിയിൽ സംസ്‌കരിച്ചു.ഡിജിൻ,(ഖത്തർ),ഡിജിഷ (മൈസൂർ വിദ്യാർത്ഥിനി ) എന്നിവർ സഹോദരങ്ങളാണ്

Related posts

പുരോഗമന കലാസാഹിത്യ സംഘം കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ കവിയരങ്ങ്

Aswathi Kottiyoor

കര്‍ഷകന് പോലീസിന്റെ ആദരം.

Aswathi Kottiyoor

കേളകം ശാന്തിഗിരിയിലേക്കുള്ള കെ എസ് ആര്‍ ടി സി ബസ്സുകള്‍ പുനരാരംഭിക്കണമെന്നാവിശ്യപ്പെട്ട് കേളകം പഞ്ചായത്ത് പ്രസിഡന്റ് മാനന്തവാടി ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നിവേദനം നല്‍കി………

Aswathi Kottiyoor
WordPress Image Lightbox