21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്തു നി​ല​വി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും; കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ മാ​റ്റ​മി​ല്ല
Kerala

സം​സ്ഥാ​ന​ത്തു നി​ല​വി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും; കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ മാ​റ്റ​മി​ല്ല

സം​സ്ഥാ​ന​ത്തു നി​ല​വി​ലെ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും. ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ണി​ൽ മാ​റ്റ​മി​ല്ല. തി​ങ്ക​ൾ മു​ത​ൽ ശ​നി​വ​രെ ക​ട​ക​ൾ​ക്ക് രാ​വി​ലെ ഏ​ഴു മു​ത​ൽ രാ​ത്രി ഒ​ൻ​പ​തു വ​രെ ത​ന്നെ പ്ര​വ​ർ​ത്തി​ക്കാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

കോ​വി​ഡ് രോ​ഗം കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്രം നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തും. തെ​രു​വു​ക​ൾ, മാ​ർ​ക്ക​റ്റ്, ഹാ​ർ​ബ​ർ, ഫി​ഷി​ങ് വി​ല്ലേ​ജ്, മാ​ൾ, റ​സി​ഡ​ൻ​ഷ്യ​ൽ ഏ​രി​യ, ഫാ​ക്ട​റി, എം​എ​സ്എം​ഇ യൂ​ണി​റ്റ്, ഓ​ഫി​സ്, ഐ​ടി ക​ന്പ​നി, ഫ്ളാ​റ്റ്, വെ​യ​ർ​ഹൗ​സ്, വ​ർ​ക്ഷോ​പ്പ്, 10 പേ​രി​ല​ധി​ക​മു​ള്ള കു​ടും​ബം എ​ന്നി​വ ഉ​ൾ​പ്പെ​ടെ മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ന്‍റെ നി​ർ​വ​ച​ന​ത്തി​ൽ വ​രു​ന്ന സ്ഥ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​ന്ത്ര​ണം.

100 മീ​റ്റ​ർ പ​രി​ധി​യി​ൽ അ​ഞ്ചി​ല​ധി​കം കേ​സു​ക​ൾ ഒ​രു ദി​വ​സം റി​പ്പോ​ർ​ട്ടു ചെ​യ്താ​ൽ അ​തി​ലു​ൾ​പ്പെ​ടു​ന്ന സ്ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളും മൈ​ക്രോ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലാ​കും. അ​ഞ്ചി​ൽ താ​ഴെ കേ​സു​ക​ളാ​ണെ​ങ്കി​ലും സാ​ഹ​ച​ര്യ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​ക്കു തീ​രു​മാ​ന​മെ​ടു​ക്കാം. ഏ​ഴു ദി​വ​സ​ത്തേ​ക്കാ​യി​രി​ക്കും നി​യ​ന്ത്ര​ണം.

ഇ​ടു​ക്കി, പാ​ല​ക്കാ​ട്, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ൽ വാ​ക്സി​നേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ അ​ഞ്ച് ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് കോ​വി​ഡ് വ​ന്നു. ഈ ​ജി​ല്ല​ക​ളി​ൽ ജ​നി​ത​ക പ​ഠ​നം ന​ട​ത്താ​ൻ ആ​രോ​ഗ്യ​വ​കു​പ്പി​നോ​ടു മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. പ​രി​ശോ​ധ​ന​യി​ൽ പു​തി​യ രീ​തി സ്വീ​ക​രി​ക്കാ​നും അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി.

Related posts

മണി ചെയിന്‍ മാതൃകയിലെ ഉല്‍പ്പന്ന വില്‍പ്പന നിരോധിക്കാനൊരുങ്ങി കേരളം

Aswathi Kottiyoor

ടെക്‌നിക്കല്‍ വിദ്യാലയങ്ങളില്‍ ലാബ് പഠനത്തിന്റെ മറവില്‍ ആയുധ നിര്‍മ്മാണം നടന്നതായി പോലീസ് റിപ്പോര്‍ട്ട്

Aswathi Kottiyoor

അപകടം ഉണ്ടാക്കുന്ന അജ്ഞാത വാഹനങ്ങൾ കണ്ടെത്താൻ സംവിധാനം വേണം: മനുഷ്യാവകാശ കമ്മീഷൻ

Aswathi Kottiyoor
WordPress Image Lightbox