Uncategorized
‘നരിവേട്ട’ സിനിമ സത്യത്തെ വളച്ചൊടിക്കുന്നു, പൊലീസിന്റെ ക്രൂരതയെ ലഘൂകരിച്ചു’; സി.കെ ജാനു

‘നരിവേട്ട ‘യ്ക്കെതിരെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനു. നരിവേട്ട സിനിമ അടുത്തകാലത്താണ് കണ്ടതെന്നും സിനിമ തെറ്റായ സന്ദേശമാണ് ജനങ്ങൾക്ക് നൽകിയതെന്നും സി കെ ജാനു പറഞ്ഞു. മുത്തങ്ങയിൽ പൊലീസുകാർ വേട്ടപ്പട്ടിക്ക് തുല്യരായിരുന്നു. ഒരു മനുഷ്യനെ പോലും അവിടെ ഞങ്ങൾ കണ്ടിരുന്നില്ല. ആദിവാസി ആയതുകൊണ്ട് ചരിത്രത്തെ വളച്ചൊടിക്കാം എന്നത് മാടമ്പി മനോഭാവമാണ്. ആദിവാസികളെ നാണ്യവിളയായി കാണുന്ന മനോഭാവം ശരിയല്ലെന്നും സി കെ ജാനു പറഞ്ഞു.




