24.2 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • കോവിഡ് വ്യാപനം ഉണ്ടായ തെറ്റുവഴി കൃപാ ഭവനില്‍ രോഗികളായ മുഴുവന്‍ പേരും രോഗ മുക്തരായി
Peravoor

കോവിഡ് വ്യാപനം ഉണ്ടായ തെറ്റുവഴി കൃപാ ഭവനില്‍ രോഗികളായ മുഴുവന്‍ പേരും രോഗ മുക്തരായി

പേരാവൂര്‍:കോവിഡ് വ്യാപനം ഉണ്ടായ തെറ്റുവഴി കൃപാ ഭവനില്‍ രോഗികളായ മുഴുവന്‍ പേരും രോഗ മുക്തരായി.വെള്ളിയാഴ്ച നടന്ന ആന്റിജന്‍ ടെസ്റ്റിലാണ് കൃപാ ഭവനിലെ 58 പേര്‍ രോഗം മുക്തരായത്.
കോവിഡ് വ്യാപനം ഉണ്ടായ തെറ്റുവഴി കൃപാഭവനില്‍ കോവിഡ് രോഗികളായ മുഴുവന്‍ പേരും രോഗമുക്തരായി. കൃപാ ഭവനിലും മരിയ ഭവനിലുമായി 90 ഓളം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ കൃപാഭവനിലെ 58 പേര്‍ക്കാണ് വെള്ളിയാഴ്ച നടന്ന ആന്റിജന്‍ ടെസ്റ്റില്‍ നെഗറ്റീവായത്. ഇതോടെ കൃപാഭവനിലെ രോഗം സ്ഥിരീകരിച്ച മുഴുവന്‍ പേരും രോഗ മുക്തരായി. രോഗമുക്തി നേടിയവര്‍ കുറച്ചുദിവസം കൂടി നിരീക്ഷണത്തില്‍ കഴിയും.അതേസമയം മരിയഭവനില്‍ ടെസ്റ്റിന് വിധേയരാകാതിരുന്ന അവശേഷിക്കുന്ന 54 പേരെ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ ഇതില്‍ 23 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതില്‍ കിടപ്പു രോഗികളായ നാലുപേരെ കണ്ണൂരിലേക്ക് മാറ്റിയിട്ടുണ്ട്. കൃപഭവന്‍ ,മരിയഭവന്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കടക്കം മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.
പേരാവൂര്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ ഗ്രിഫിന്‍ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് മെഡിക്കല്‍ ക്യാമ്പ് നടന്നത്.കൃപ ഭവനില്‍ രോഗം സ്ഥിരീകരിച്ച എല്ലാവരും രോഗ മുക്തരായതോടെ ആശങ്കയ്ക്ക് താല്‍ക്കാലിക വിരാമമായിട്ടുണ്ട്. അതേസമയം ആരോഗ്യവകുപ്പ് ഇവിടെ കനത്ത ജാഗ്രതയണ് പുലര്‍ത്തുന്നത്.

Related posts

അനില്‍കുമാറിന്റെ നിര്യാണത്തില്‍ അനുശോചിച്ച് പേരാവൂരില്‍ സര്‍വ്വകക്ഷി അനുശോചന യോഗം ചേര്‍ന്നു

Aswathi Kottiyoor

ആവശ്യത്തിന് ഡോക്ടർമാരില്ല: താലൂക്കാസ്പത്രി പ്രസവശുശ്രൂഷാ വിഭാഗം പ്രവർത്തനം താളം തെറ്റി.

5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി കൊട്ടിയൂർ അമ്പയത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി

Aswathi Kottiyoor
WordPress Image Lightbox