Uncategorized

ഫ്‌ളവേഴ്‌സും പോത്തൻകോട് ശാന്തിഗിരി ആശ്രമവും ഒരുക്കുന്ന ശാന്തിഗിരി ഫെസ്റ്റിന് നാളെ തുടക്കം

അവധിക്കാലം ആഘോഷമാക്കാൻ വിസ്മയക്കാഴ്ച്ചകളുമായി ഫ്‌ളവേഴ്‌സും പോത്തൻകോട് ശാന്തിഗിരി ആശ്രമവും ഒരുക്കുന്ന ശാന്തിഗിരി ഫെസ്റ്റ് നാളെ തുടങ്ങും. ഫെസ്റ്റിന്റെ ഭാഗമായുള്ള പുഷ്പ മേളയുടെ വിളംബരം ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു. ഒരു മാസം നീളുന്ന ശാന്തിഗിരി ഫെസ്റ്റിൽ നിരവധി കൗതുക കാഴ്ചകളാണ് ഒരുക്കിയിരിക്കുന്നത്. 20ന്‌ ആശ്രമത്തിൽ നടക്കുന്ന പ്രത്യേകചടങ്ങിൽ നക്ഷത്രവിളക്ക്ത തെളിക്കുന്നതോടെ ഫെസ്റ്റിന് തുടക്കമാകും. ഒരുലക്ഷം ചതുരശ്രയടിയിൽ ഒരുക്കിയിരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഫ്ലവർ ഷോയാണ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌.72 ഇനംവിഭവങ്ങൾ വിളമ്പുന്ന ഉത്സവ സദ്യ ഉൾപ്പെടെയുള്ള വെജിറ്റേറിയൻ ഫുഡ്‌ കോർട്ട്, പ്രദർശന വ്യാപാരമേളകൾ, പക്ഷികളുടെ പ്രദർശനം, മഞ്ഞിൻ താഴ്വര, അരയന്നങ്ങളുടെ വീട്, വെർച്ചൽറിയാലിറ്റി ഷോ, അക്വാഷോ, ഗോസ്റ്റ്ഹാസ്, റോബോട്ടിക് ഷോ എന്നിവയും ഫെസ്സറിന്റെഭാഗമായുണ്ടാകും. ക്രൈസ്തവ സഭകളുടെകൂട്ടായ്മയായ ആക്ട്‌സിന്റെ സംയുക്താഭിമുഖ്യത്തിൽ2 0 മു തൽ 22വരെ പീസ്‌ കാർണിവലും നടത്തും.

22ന്‌ വൈകിട്ട്‌ ന്നടക്കുന്ന പീസ്‌ കാർണിവൽ സഹൃദ സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി.സതീശൻ ഉദ്ഘാടനം ചെയ്യും. ക്രിസ്മസ് ആഘോഷ ത്തിന്റെ ഉദ്ഘാടനം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻചാണ്ടിയും മുൻആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്റെ പത്നി വിനോദിനി ബാലകൃഷ്ണനും ചേർന്ന്‌ കേക്ക് മുറിച്ച്‌ നിർവഹിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button