Uncategorized
യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൊച്ചി ശാഖാ ഓഫീസിനു മുന്നിൽ ധർണ നടത്തി

കൊച്ചി: യുണൈറ്റഡ് മർച്ചൻ്റ്സ് ചേംബർ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൊച്ചി ശാഖാ ഓഫീസിനു മുന്നിൽ ധർണ നടത്തി. ബാങ്കുകൾ ഇടപാടുകാരെ പല രീതിയിൽ നിയമവിരുദ്ധ നടപടികളിലൂടെ ചൂഷണം ചെയ്യുകയാണെന്നും,ഇതിനെതിരേ റിസർവ് ബാങ്ക് നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൊച്ചി ശാഖാ ഓഫീസിനു മുന്നിൽ നടത്തിയ ധർണയിൽ ചേംബർ സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത് അധ്യക്ഷത വഹിക്കുകയും
ബെന്നി ബഹനാൻ എംപി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ട -റി ടി.എഫ്. സെബാസ്റ്റ്യൻ, സംസ്ഥാന നേതാക്കളായ നിജാം ബഷി, ടി.കെ. ഹെൻട്രി, സി.എ ച്ച്. ആലിക്കുട്ടി ഹാജി, വി.എ. ജോസ്, ടോമി കുട്ടിയാങ്കൽ,ഓസ്റ്റിൻ ബെന്നൻ, കെ. ഗോ കുൽദാസ്, ടി.കെ. മൂസ തുടങ്ങിയവർ ധർണ്ണക്ക് നേതൃത്വം നൽകി.




