30.2 C
Iritty, IN
October 18, 2024
  • Home
  • Kerala
  • ഓണക്കാലം സമൃദ്ധമാക്കാൻ റേഡിയോ കേരളയിൽ വൈവിധ്യമാർന്ന പരിപാടികൾ
Kerala

ഓണക്കാലം സമൃദ്ധമാക്കാൻ റേഡിയോ കേരളയിൽ വൈവിധ്യമാർന്ന പരിപാടികൾ

കരുതലിന്റെയും ഒരുമയുടെയും ഈ ഓണക്കാലം സമ്പന്നമാക്കാൻ റേഡിയോ കേരളയിൽ പ്രമുഖരെത്തുന്നു. രാഷ്ട്രീയം, സാംസ്‌കാരികം, സാഹിത്യം, സംഗീതം, സിനിമ, വിദ്യാഭ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരാണ് ഓണവിശേഷങ്ങളുമായി എത്തുന്നത്. പൂരാടം മുതൽ ചതയ ദിനം വരെ വൈവിധ്യമാർന്ന ഓണ പരിപാടികളാണ് റേഡിയോ കേരളയിൽ പ്രക്ഷേപണം ചെയ്യുന്നത്.
മന്ത്രി ജെ. ചിഞ്ചു റാണി, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ, കെ പ്രേംകുമാർ എംഎൽഎ, ചിറ്റയം ഗോപകുമാർ എംഎൽഎ, സച്ചിദാനന്ദൻ, അശോകൻ ചരുവിൽ, മുരുകൻ കാട്ടാക്കട, വീരാൻകുട്ടി, ഇന്ദുമേനോൻ, ആര്യഗോപി, പ്രമോദ് പയ്യന്നൂർ, അലൻസിയർ, അനു സിത്താര, ഇർഷാദ്, ജയരാജ് വാര്യർ, ഗിന്നസ് പക്രു, ഔസേപ്പച്ചൻ, ജാസി ഗിഫ്റ്റ്, കാവാലം ശ്രീകുമാർ, കണ്ണൂർ ഷരീഫ്, രാജീവ് ആലുങ്കൽ, ശ്വേത മോഹൻ, ദലീമ, കല്ലറ ഗോപൻ, അഖില ആനന്ദ്, പ്രീത പി വി, കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി, പ്രീജ ശ്രീധരൻ, ഷൈനി വിൽസൺ, പ്രദീപ് പാണ്ടനാട്, ഇ സന്ധ്യ, പ്രൊഫ.വി.കാർത്തികേയൻ നായർ, സജി എം നരിക്കുഴി, ഡോ. അമൃത് ജി. കുമാർ, ഡോ. പൂർണ്ണിമ സി.സി എന്നിവരാണ് അതിഥികളായെത്തുന്നത്.
റേഡിയോ കേരള കേൾക്കാൻ വെബ്സൈറ്റ്: www.radio.kerala.gov.in, www.radiokerala.co.in.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ: https://play.google.com/store/apps/details?id=prd.com.radio, www.facebook.com/prdradiokerala.

Related posts

യാത്ര സേഫ് ആക്കാൻ ‘സുരക്ഷാമിത്ര’; ജി.പി.എസ് ഘടിപ്പിച്ചത് രണ്ടര ലക്ഷം വാഹനങ്ങളിൽ

Aswathi Kottiyoor

കെറീപ്പ്‌ ഒരുക്കും വിദ്യാർഥി വിവരജാലകം ; ഉന്നത വിദ്യാഭ്യാസത്തിന്‌ ഓൺലൈൻ രജിസ്‌ട്രി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 4892 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു………

Aswathi Kottiyoor
WordPress Image Lightbox