27.6 C
Iritty, IN
June 17, 2024
  • Home
  • kannur
  • ഗാന്ധി യുവ മണ്ഡലത്തിന്റെ സ്വാതന്ത്രത്തിന്റെ 75 ാം വാർഷികാഘോഷത്തിന് തുടക്കമായി
kannur

ഗാന്ധി യുവ മണ്ഡലത്തിന്റെ സ്വാതന്ത്രത്തിന്റെ 75 ാം വാർഷികാഘോഷത്തിന് തുടക്കമായി

കണ്ണൂർ : ഗാന്ധി യുവ മണ്ഡലത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന രാജ്യത്തിന്റെ സ്വാതന്ത്രത്തിന്റെ 75 ാം വാർഷികാഘോഷത്തിന് തുടക്കമായി.മുംബൈ ഭീകരാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഴീക്കലിലെ ശൗര്യ ചക്ര സുബേദാർ പി വി മനേഷ് ദേശീയ പതാക കൈമാറി ഉദ്ഘാടനം ചെയ്തു.ഗാന്ധി യുവ മണ്ഡലം ചെയർമാൻ പ്രദീപൻ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. റഫീഖ് പാണപ്പുഴ, , ഷമീൽ ഇഞ്ചിക്കൽ, ഇ സാജിദ്, ഷയാൻ ഷമീൽ , സനോജ് നെല്ല്യാടൻ,
ഇസാൻ സാജിദ്, മിദ്‌ഹ, നൈല, സിതിൻ വേണുഗോപാൽ എന്നിവർ സംസാരിച്ചു.
ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടിയുടെ ഭാഗമായി 75 വിദ്യാർത്ഥികൾക്ക് തലശേരിയിൽ വച്ചു ഖാദി നൂൽനൂൽപ്പ് പഠന കളരി,പയ്യന്നൂരിൽ ദ്വിദിന ദേശഭക്തി സാഹിത്യോത്സവം, ജില്ലയിലെ 75 സ്കൂളുകളിൽ ഗാന്ധിജിയുടെ ആത്മകഥ വിതരണം,പ്രസംഗ മത്സരം ഉപന്യാസ രചന മത്സരം ,ചിത്രരചന മത്സരം,ക്വിസ്, ദേശഭക്തി ഗാനാലാപന മത്സരം തുടങ്ങിയവ സംഘടിപ്പിക്കും.
ഗാന്ധിയൻ മേഖലയിൽ മികവ് തെളിയിക്കുന്ന യുവാവ്,വിദ്യാർത്ഥി എന്നിവർക്ക് ഗാന്ധി യുവമണ്ഡലം മുൻ സംസ്ഥാന പ്രസിഡന്റ്‌ ആയിരുന്ന കെ പി എ റഹീം മാസ്റ്റർ സ്മാരക അവാർഡ്, മികച്ച ഗാന്ധിയൻ പൊതുപ്രവർത്തകന് സർവോദയ മണ്ഡലം മുൻ ജില്ലാ പ്രസിഡന്റ്‌ ടി വി സുരേന്ദ്രൻ സ്മാരക അവാർഡ് എന്നിവ നൽകും.
കണ്ണൂർ വിളക്കുംതറയിൽ നിന്ന് പയ്യന്നൂർ ഗാന്ധിമാവിൻ ചുവട്ടിലേക്കു സന്ദേശ പദയാത്ര, തലശേരിയിൽ നിന്നും പയ്യന്നൂർ ഉളിയത്തും കടവിലേക്കു സ്വാതന്ത്ര സമര ചരിത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലൂടെയും സേനാനികളുടെ വീട്, സ്മൃതി കുടിരങ്ങളിലൂടെയും പഠന യാത്ര, സ്വാതന്ത്ര സമര സേനാനികളെ ആദരിക്കൽ,വിവിധ വിഷയങ്ങളിൽ വെബിനാർ തുടങ്ങിയവയും സംഘടിപ്പിക്കും. നാല് താലൂക്ക് കേന്ദ്രങ്ങളിൽ സ്വാതന്ത്ര സമര ചരിത്ര പഠന ഗവേഷണ കേന്ദ്രങ്ങൾ തുറക്കും.പരിപാടിയുമായി സഹകരിക്കാൻ താല്പര്യം ഉള്ളവർ 7593887151 എന്ന നമ്പറിൽ വിളിക്കുക

Related posts

കണ്ണൂരിന്റെ ഗതാഗത കുരുക്കഴിക്കല്‍ ലക്ഷ്യ പദ്ധതിയായി നടപ്പിലാക്കും: മന്ത്രി മുഹമ്മദ് റിയാസ്

Aswathi Kottiyoor

ഓണം സ്‌പെഷ്യല്‍ ഡ്രൈവ് ; കര്‍ശനമാക്കി എക്‌സൈസ് വകുപ്പ്.

Aswathi Kottiyoor

ബീഡി, സിഗാർ തൊഴിലാളികൾക്കായി 20 കോടി പ്രൊജക്ട്; തൊഴിൽ യൂനിറ്റ് വിതരണോദ്ഘാടനം മൂന്നിന്

Aswathi Kottiyoor
WordPress Image Lightbox