Uncategorized

ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രം; കേസരി ലേഖനത്തിനെതിരെ ദീപിക

തിരുവനന്തപുരം: ആർഎസ്എസ് വാരിക കേസരിയിലെ ക്രൈസ്തവ വിരുദ്ധ ലേഖനത്തിന് മറുപടിയുമായി ദീപികയുടെ മുഖപ്രസംഗം. ക്രൈസ്തവരെ ചാരി ഭരണഘടനയെ വെട്ടാനുള്ള കുതന്ത്രമാണെന്നാണ് വിമർശനം. ബ്രിട്ടീഷുകാരുടെ ഭിന്നിപ്പിക്കൽ യന്ത്രത്തിന് എണ്ണയിട്ട് കൊടുത്ത വർഗീയ പ്രസ്ഥാനം അതേപണി തുടരുകയാണെന്നും കേരളത്തിൽ ക്രൈസ്തവരുടെ തോളിലേക്ക് കൈ നീട്ടി നിൽക്കുന്ന ബിജെപിയുടെ മറുകൈ എവിടെയെന്നു മനസ്സിലാകുമെന്നും ദീപികയിൽ പറയുന്നു. മതപരിവർത്തന നിരോധന ബില്ലുകളുടെ ഭരണഘടനാ വിരുദ്ധത ചോദ്യം ചെയ്യപ്പെടണം. ലേഖനത്തിലുള്ളത് നിർബന്ധിത മതപരിവർത്തന നിരോധന ബില്ലുകളെ ന്യായീകരിക്കുന്ന വ്യാജ വിവരങ്ങളും നുണകളുമാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button