23.5 C
Iritty, IN
November 22, 2024
  • Home
  • Iritty
  • കിളിയന്തറ ആർ ടി ഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന – അനധികൃത പണം കണ്ടെത്തി.
Iritty

കിളിയന്തറ ആർ ടി ഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് പരിശോധന – അനധികൃത പണം കണ്ടെത്തി.

ഇരിട്ടി : കിളിയന്തറ ആർ ടി ഒ ചെക്ക് പോസ്റ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകളും അനധികൃത പണവും കണ്ടെത്തി . സംസ്ഥാന വിജിലൻസ് ഡയരക്ടറുടെ നിർദ്ദേശപ്രകാരം സംസ്ഥാനത്തെ വിവിധ ആർ ടി ഒ ചെക്ക് പോസ്റ്റുകളിൽ ഓപ്പറേഷൻ ബാർസ്റ്റ് നിർമൂലൻ (Operation Bhrast Nirmoolan) എന്ന പേരിൽ നടത്തിയ വിജിലൻസിന്റെ മിന്നൽ പരിശോധന യിലാണ് കുടക് – തലശ്ശേരി അന്തര്സംസ്ഥാന പാതയിലെ അതിർത്തി ചെക്ക് പോസ്റ്റായ കിളിയന്തറയിൽ നിരവധി ക്രമക്കേടുകളും അനധികൃത പണവും കണ്ടെത്തിയത്.
വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ കണ്ണൂർ യൂണിറ്റ് മേധാവി ബാബു പെരിങ്ങേത്ത് ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ വ്യള്ളിയാഴ്ച പുലർച്ചെ 5 മണി മുതൽ ആയിരുന്നു പരിശോധന. ചെക്ക് പോസ്റ്റ് വഴി കടന്നുപോകുന്ന ചെറുവാഹനങ്ങൾക്ക് 50 രൂപ വെച്ചും വലിയ വാഹനങ്ങൾക്ക് 100 രൂപ വെച്ചും പരിശോധന ഒഴിവാക്കുന്നതിന് ആർ ടി ഒ ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകുന്നത് കൈയ്യോടെ പിടികൂടി. ഇത് വഴി കടന്നുപോകുന്ന ഗുഡ്സ് ഓട്ടോ വാഹനങ്ങൾ പരിശോധനക്ക് വിധേയമാക്കുന്നില്ലെന്നും കണ്ടെത്തി. വാഹന ഡ്രൈവർമാർ പരിശോധന ഒഴിവാക്കുന്നതിന് ആർ ടി ഒ ഉദ്യോഗസ്ഥർക്ക് നൽകിയ 1600 രൂപ ഉദ്യോഗസ്ഥർക്ക് നൽകുന്നതിനിടെ പിടികൂടി . കൂടാതെ ഉദ്യോഗസ്ഥർ വാഹനക്കാരിൽ നിന്നും ഇത്തരത്തിൽ പിരിച്ചെടുക്കുന്ന കൈക്കൂലി തുക അപ്പപ്പോൾ ചെക്കു പോസ്റ്റിൽ നിന്നും ശേഖരിച്ച് മാറ്റുന്ന ഏജന്റിനെക്കുറിച്ചും വിജിലൻസിന് സൂചന ലഭിച്ചിട്ടുണ്ട്. ചെക്ക് പോസ്റ്റിലെ കേമറ പ്രവർത്തിക്കുന്നില്ലെന്നും, റിക്കാർഡുകൾ കൃത്യമായി സൂക്ഷിക്കുന്നില്ലെന്നും പരിശോധനയിൽ കണ്ടെത്തി. ആർ ടി ഒ ജീവനക്കാർ വാങ്ങിക്കുന്ന കൈക്കൂലി തുക ചെക്ക് പോസ്റ്റിൽ നിന്നും ഇടവേളകളിൽ വന്ന് ശേഖരി ച്ച് സൂക്ഷിക്കുന്ന ഏജന്റിനെപ്പറ്റി കൃത്യമായ വിവരം വിജിലൻസിന് ലഭിച്ചിട്ടുണ്ടെന്നും, ഇത്തരത്തിൽ പ്രവർത്തിക്കുന്ന ഏജന്റിനെതിരെയും , ഉദ്യോഗസ്ഥർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുന്നതിനായി വിജിലൻസ് ഡയരക്ടർക്കും , സർക്കാരിനും ഉടൻ റിപ്പോർട്ട് നൽകും .
വിജിലൻസ് സംഘത്തിൽ ഡി വൈ എസ് പിയെ കൂടാതെ ഇൻസ്പെക്ടർ പ്രദീപൻ കണ്ണി പൊയിൽ, സബ് ഇൻസ്പെക്ടർമാരായ കെ. വി. മഹീന്ദ്രൻ , ജയപ്രകാശ്, എ എസ് ഐ മാരായ നിജേഷ്, രാജേഷ്, ശ്രീജിത്ത്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനോജ് കുമാർ , നിതേഷ്, മുണ്ടേരി ഹയർസെക്കണ്ടറി സ്‌കൂൾ അദ്ധ്യാപകൻ വിനീഷ് കുമാർ എന്നിവരും പങ്കെടുത്തു

Related posts

കു​ട്ടി​ക​ളെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ല്‍ എ​ത്തി​ക്കാ​ന്‍ അ​ധ്യാ​പ​ക​ർ​ക്ക് ക​ഴി​യ​ണം: മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്

Aswathi Kottiyoor

ഉളിയിൽ: കുട്ടികളിൽ യാതൊന്നും അടിച്ചേൽപിക്കാതെ യഥാർത്ഥ ജീവിതം കാണിച്ചു കൊടുക്കുകയാവണം വിദ്യാഭ്യാസത്തിലൂടെ സാധ്യമാവേണ്ടതെന്ന് കണ്ണൂർ പോലീസ് അഡീഷണൽ ഡി.സി.പി. പ്രിൻസ് എബ്രഹാം അഭിപ്രായപ്പെട്ടു

Aswathi Kottiyoor

ഇരിട്ടി നഗരസഭയിൽ തുമ്പൂർ മുഴി ജൈവ മാലിന്യ സംസ്‌ക്കരണം യാഥാർത്ഥ്യമായി

Aswathi Kottiyoor
WordPress Image Lightbox