പ്ലാസ്റ്റിക് ഉപയോഗത്തിൽ നിയന്ത്രണം കടുപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി. സെപ്റ്റംബർ 30 മുതലാണ് നിരോധനം.
നിലവില്‍ 50 മൈക്രോണ്‍ ആണ് അനുവദനീയ പരിധി. 2022 ഡിസംബർ 31 മുതല്‍ ഇത് 120 മൈക്രോണായി ഉയര്‍ത്തും.
പ്ലേറ്റ്, കപ്പ്, ഗ്ലാസ്, ട്രേ തുടങ്ങിയവക്കും നിരോധനം ഏർപ്പെടുത്തും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ നിർമാണം, ഇറക്കുമതി, സംഭരണം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ 2022 ജൂലൈ ഒന്ന് മുതൽ നിരോധിച്ചുകൊണ്ട് ഭേദഗതി ചെയ്ത നിയമങ്ങൾ കേന്ദ്രം പുറത്തിറക്കി.