24.2 C
Iritty, IN
July 4, 2024
  • Home
  • Kerala
  • പാല്‍വില ഉടൻ കൂട്ടില്ല; ക്ഷീര കർഷകരെ സഹായിക്കും: ഉറപ്പുമായി മിൽമ.
Kerala

പാല്‍വില ഉടൻ കൂട്ടില്ല; ക്ഷീര കർഷകരെ സഹായിക്കും: ഉറപ്പുമായി മിൽമ.

പാല്‍വില കൂട്ടുന്ന കാര്യം ആലോചിച്ചിട്ടേയില്ലെന്നു മില്‍മ െചയര്‍മാന്‍ കെ.എസ്.മണി. കോവിഡ് തീര്‍ത്ത പ്രതിസന്ധി മറികടന്ന് ക്ഷീരകര്‍ഷകരെ സഹായിക്കാനുള്ള പദ്ധതികള്‍ക്കു രൂപം നല്‍കി. അതിര്‍ത്തി കടന്ന് ഗുണനിലവാരമില്ലാത്ത പാലെത്തുന്നത് തടയാന്‍ ചെക്പോസ്റ്റുകളില്‍ ആരോഗ്യവകുപ്പും ക്ഷീരവികസന വകുപ്പും സംയുക്ത പരിശോധനയ്ക്ക് ആലോചിക്കുന്നതായും അദ്ദേഹം പറഞ്ഞു.3 മില്‍മ മേഖലാ യൂണിയനു കീഴിലും പരമാവധി പാല്‍ സംഭരിക്കാനുള്ള ഇടപെടലാണുള്ളത്. പാല്‍ ഉല്‍പാദനത്തിലെ വര്‍ധന മികച്ച സൂചനയാണ്. മഹാമാരി കാലത്ത് പ്രവാസികളുള്‍പ്പെടെ പശുവളര്‍ത്തലിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു. ഈ സാഹചര്യത്തില്‍ കര്‍ഷകരെ സഹായിക്കുന്ന നടപടികള്‍ക്കു മാത്രമാണു മുന്‍ഗണന. കോവിഡ് കാലത്ത് സംഭരിച്ച അധിക പാല്‍ പാല്‍പ്പൊടിയാക്കി സൂക്ഷിച്ചിട്ടുണ്ട്.

മലപ്പുറം മൂര്‍ക്കനാട്ടെ പാല്‍പ്പൊടി നിര്‍മാണ യൂണിറ്റ് പൂര്‍ത്തിയാകുന്നതോടെ ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതു പരമാവധി കുറയ്ക്കാന്‍ കഴിയും. ചെക്പോസ്റ്റുകളില്‍ പരിശോധനയ്ക്കു പിന്നാലെ കൃത്യമായ നടപടിയുണ്ടായാല്‍ ഗുണനിലവാരമില്ലാത്ത പാല്‍വരവ് കുറയും. പാല്‍ ഇതര ഉല്‍പന്നങ്ങളും വിപണിയിലെത്തിച്ച് കര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്ന പദ്ധതികള്‍ക്കു രൂപം നല്‍കിയതായും ചെയര്‍മാന്‍ അറിയിച്ചു.

Related posts

തലശേരി ആർച്ച്‌ ബിഷപ്‌ മാർ ജോസഫ്‌ പാംപ്ലാനിയുടെ സ്ഥാനാരോഹണം 20ന്‌

Aswathi Kottiyoor

മാതൃകാപെരുമാറ്റച്ചട്ടം: ഇളവുകൾക്കുള്ള ശുപാർശ സ്‌ക്രീനിംഗ് കമ്മറ്റിക്ക് നൽകണം

Aswathi Kottiyoor

ഒരുമിച്ച്‌ ജീവിക്കാനുള്ള തീരുമാനം; മാതാപിതാക്കള്‍ പോലും ഇടപെടരുതെന്ന് കോടതി

Aswathi Kottiyoor
WordPress Image Lightbox