Uncategorized
ഇരിട്ടി ചാവശ്ശേരിയിൽ വാഹനാപകടം
ഇരിട്ടി: ഇരിട്ടി ചാവശ്ശേരിയിൽ വാഹനാപകടം. മട്ടന്നൂരിൽ നിന്ന് ഇരിട്ടയിലേക്ക് വരികയായിരുന്ന കാർ ഇരുചക്ര വാഹനതിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ഇലക്ട്രിക് പോസ്റ്റ്പൊട്ടി വീണപ്പോൾ ഇത് വഴി പോവുകയായിരുന്ന ഓട്ടോറിക്ഷയും അപകടത്തിൽ പെടുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മീറ്ററുകളോളം തെറിച്ച് പോയി. ചാവശ്ശേരി സ്കൂളിന് സമീപത്ത് വച്ച് നടന്ന അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. ഇവരെ മട്ടന്നൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.