23.6 C
Iritty, IN
November 21, 2024
  • Home
  • kakkayangad
  • അയ്യപ്പൻകാവ് – പാലപ്പുഴ മേഖലയിൽ വാനര ശല്യം രൂക്ഷം
kakkayangad

അയ്യപ്പൻകാവ് – പാലപ്പുഴ മേഖലയിൽ വാനര ശല്യം രൂക്ഷം

മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവ് – പാലപ്പുഴ മേഖലയിൽ വാനര ശല്യം രൂക്ഷം. പുഴക്കര, നെല്ല്യാട്, പുന്നരിക്കുണ്ടം, കാപ്പുംകടവ് എന്നിവടങ്ങളിൽ ആണ് കുരങ്ങ് ശല്യം രൂക്ഷമായത്.ഒറ്റയ്ക്കും കൂട്ടമായും എത്തുന്ന വാനരന്മാർ ചക്ക , തേങ്ങ, വാഴക്കുല തുടങ്ങിയവ വ്യാപകമായി നശിപ്പിക്കുന്നു.
വീടിന് സമീപമെത്തുന്ന വാനരൻമാർ വീട്ടുമുറ്റത്ത് വെച്ചിരിക്കുന്ന സാധനങ്ങൾ കൈക്കലാക്കി കടന്നു കളയുന്നു.അയ്യപ്പൻകാവ് പുഴക്കരയിലെ പാണംബ്രോൻ സലാം, ഗഫൂർ, കാപ്പും കടവിലെ ടി.സി അബ്ദുല്ല ,പാണംബ്രോൻ റഹീം ,അയ്യപ്പൻകാവിലെ കുറ്റ്യാലിപ്പുറത്ത് ബഷീർ എന്നിവരുടെ കൃഷിയിടങ്ങളിലുമായി വീട്ടിലും കഴിഞ്ഞ ദിവസം ദിവസം കുരങ്ങുകൾ കൂട്ടത്തോടെ വന്ന് സാധനങ്ങൾ നശിപ്പിച്ചു.ഒരു മാസം മുൻപും കുരങ്ങുകൾ ഈ പ്രദേശത്ത് വന്ന് സാധനങ്ങൾ നശിപ്പിച്ചിരുന്നു. കുരങ്ങുകൾ ഉപദ്രവിക്കുമെന്ന പേടിയിൽ കുട്ടികളെ പുറത്തിറക്കുവാൻ ഇവിടുത്തുകാർക്ക് ഭയമാണ്. ആറളം ഫാമിൽ നിന്നാണ് വാനരന്മാർ എത്തുന്നത്.നാട്ടുകാർ ഓടിച്ച് വിടുമ്പോൾ തത്കാലം പിൻ വാങ്ങുന്ന ഇവ പിന്നീട് വീണ്ടും എത്തുന്നു. കൃഷികൾക്കും, സാധാരണ ജീവിതത്തിനും ഭീഷണിയായ വാനരപ്പടയെ തുരത്താൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related posts

മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ സരസ്വതി മണ്ഡപ സമർപ്പണവും കഥകളി ഉത്സവവും 15-ന്……………

Aswathi Kottiyoor

ജല അതോററ്റിയിലെ റിട്ട. ഓവർസിയർ കാക്കയങ്ങാട്‌ പാലയിലെ ബാബു നിവാസിൽ പി. കെ. മോഹനൻ അന്തരിച്ചു

Aswathi Kottiyoor

കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര തകർന്നു…………..

Aswathi Kottiyoor
WordPress Image Lightbox