Uncategorized

കളമശേരി മെഡിക്കൽ കോളേജിലെ 39 താത്കാലിക ജീവനക്കാരെ സർക്കാർ സർവീസിലെടുക്കാൻ സുപ്രീം കോടതി ഉത്തരവ്

കൊച്ചി: കളമശേരി സഹകരണ മെഡിക്കൽ കോളേജിൽ താത്കാലിക ജീവനക്കാരായി പ്രവേശിച്ച ഒരു ഡോക്ടറെയും 38 നഴ്സുമാരെയും സർക്കാർ സർവീസിൽ സ്ഥിരപ്പെടുത്താൻ സുപ്രീം കോടതി ഉത്തരവിട്ടു. 2024 ഡിസംബർ 15 ന് ഇവരെ സർക്കാർ സർവ്വീസിൽ സ്ഥിരപ്പെടുത്തി ഉത്തരവിറക്കാൻ സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. സീനിയോറിറ്റിക്ക് മുൻകാല പ്രാബല്യം ഇല്ലെങ്കിലും പെൻഷൻ കണക്കാക്കാൻ 2016 മുതൽ ഉള്ള ഇവരുടെ സർവീസ് കണക്കാക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

നാല് ആഴ്ചയ്ക്കുള്ളിൽ നിയമന ഉത്തരവിറക്കാൻ സംസ്ഥാന സർക്കാരിനോട് ജസ്റ്റിസുമാരായ ബി.വി നാഗരത്ന, എൻ.കെ സിംഗ് എന്നിവർ അടങ്ങിയ ബെഞ്ച് നിർദേശിച്ചു. പിഎസ്‌സി മുഖേനെ ജോലിയിൽ പ്രവേശിച്ചവർക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ വി ചിദംബരേഷ് എതിർത്തു. താത്കാലികമായി ജോലിയിൽ പ്രവേശിച്ച നേഴ്‌സുമാർക്ക് വേണ്ടി സീനിയർ അഭിഭാഷകൻ രാകേന്ദ് ബസന്തും, അഭിഭാഷകൻ എ കാർത്തിക്കും ഡോക്ടറിന് വേണ്ടി അഭിഭാഷകൻ ഹാരിസ് ബീരാനും ഹാജരായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button