27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • *സംസ്ഥാനത്തെ കോവിഡ് മരണ വിവരങ്ങള്‍ അറിയാന്‍ ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍.*
Kerala

*സംസ്ഥാനത്തെ കോവിഡ് മരണ വിവരങ്ങള്‍ അറിയാന്‍ ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍.*

സംസ്ഥാനത്തെ കോവിഡ് 19 മരണങ്ങളുടെ വിവരങ്ങളറിയാന്‍ പുതിയ കോവിഡ് 19 ഡെത്ത് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടല്‍ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചതാണ് ഇക്കാര്യം. https://covid19.kerala.gov.in/deathinfo/ ല്‍നിന്ന് വിവരങ്ങള്‍ ലഭിക്കും.

പൊതുജനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ കഴിയുന്നതാണ് ഈ പോര്‍ട്ടല്‍. പൊതുജനത്തിന് അവരുടെ ബന്ധുക്കളുടെ മരണത്തിന്റെ വിശദാംശങ്ങള്‍ തിരയുന്നതിനുള്ള ഓപ്ഷന്‍ പോര്‍ട്ടലിലുണ്ട്. സര്‍ക്കാര്‍ ഔദ്യോഗികമായി കോവിഡ് മരണമാണെന്ന് റിപ്പോര്‍ട്ട് ചെയ്തവ എല്ലാം ഈ പോര്‍ട്ടലിലൂടെ കണ്ടെത്താനാകും. പേര്, ജില്ല, മരണ തീയതി തുടങ്ങിയ വിശദാംശങ്ങള്‍ നല്‍കിയാല്‍ പോര്‍ട്ടലില്‍ നിന്ന് വിവരങ്ങള്‍ ലഭ്യമാകുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

ഇതുകൂടാതെ പ്രഖ്യാപിക്കപ്പെട്ട കോവിഡ് മരണങ്ങളുടെ, ഡി.എം.ഒ. നല്‍കുന്ന ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റിന്റെ ആധികാരികത പരിശോധിക്കുന്നതിന് വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് കഴിയുന്നതാണ്. നിലവില്‍ 22.07.2021 വരെയുള്ള മരണങ്ങള്‍ ലഭ്യമാണ്. 22.07.2021 ന് ശേഷം പ്രഖ്യാപിച്ച മരണങ്ങള്‍ ഉടന്‍ തന്നെ അപ്ഡേറ്റ് ചെയ്യുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

Related posts

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​നം: ന​വം​ബ​ർ 10ന​കം സൗ​ക​ര്യ​ങ്ങ​ൾ സ​ജ്ജ​മാ​കും

Aswathi Kottiyoor

യു​ക്രെ​യ്ന് 725 മി​ല്യ​ൺ ഡോ​ള​റി​ന്‍റെ ആ​യു​ധ​ങ്ങ​ൾ ന​ൽ​കാ​ൻ യു​എ​സ്

Aswathi Kottiyoor

ജനങ്ങളുടെ പ്രതീക്ഷ എക്കാലവും ഉയർത്തിപ്പിടിച്ചവരാണ് സംസ്ഥാനത്തെ സാമാജികരെന്ന് ഗവർണർ

Aswathi Kottiyoor
WordPress Image Lightbox