Uncategorized

മാതമംഗലത്ത് ബൈക്ക് അപകടം 2 മരണം, ഒരാള്‍ക്ക് പരിക്ക്

പരിയാരം: നടന്നുപോകവെ ബൈക്കിടിച്ച് മാതമംഗലത്ത് രണ്ടുപേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്.എരമം-കടേക്കര മേച്ചറപാടി അംഗന്‍വാടിക്ക് സമീപം ഇന്നലെ രാത്രി 11.45 നാണ് അപകടം. എരമം ഉള്ളൂരിലെ എം.എം.വിജയന്‍(50), പുഞ്ഞുംപിടുക്ക രതീഷ്(40) എന്നിവരാണ് മരിച്ചത്.

ബൈക്കോടിച്ച ശ്രീദുലിനെ(27) പരിക്കുകളോടെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ പ്രവേശിപ്പിച്ചു.ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് തിരികെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്നു ഇരുവരും.

നിഷയാണ് വിജയന്റെ ഭാര്യ. ഷമ്മിക്, സോംനാഥ് എന്നിവരാണ് മക്കള്‍.

സഹോദരന്‍ എം.എം.രാജന്‍(വിമുക്തഭടന്‍).

രതീഷ് അവിവാഹിതനാണ്. സഹോദരങ്ങല്‍ ബിന്ദു, സിന്ധു. രണ്ടുപേരും നാടന്‍ പണിക്കാരാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button