22.6 C
Iritty, IN
October 31, 2024
  • Home
  • Kerala
  • കോ​വി​ഡ് കൈ​ത്താ​ങ്ങ്; 5,600 കോ​ടി​യു​ടെ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ
Kerala

കോ​വി​ഡ് കൈ​ത്താ​ങ്ങ്; 5,600 കോ​ടി​യു​ടെ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ

കോ​വി​ഡ് മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ, വ്യ​വ​സാ​യി​ക​ൾ, കൃ​ഷി​ക്കാ​ർ എ​ന്നി​വ​ർ​ക്ക് ആ​ശ്വാ​സ​മാ​യി സ​ർ​ക്കാ​ർ പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചു. 5,600 കോ​ടി​യു​ടെ സ​ഹാ​യ​മാ​ണ് ധ​ന​മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ പ്ര​ഖ്യാ​പി​ച്ച​ത്.

ര​ണ്ടു ല​ക്ഷ​മോ അ​തി​ൽ താ​ഴെ​യു​ള്ള​തു​മാ​യ വാ​യ്പ​ക​ളു​ടെ പ​ലി​ശ​യി​ലെ നാ​ല് ശ​ത​മാ​നം ആ​റ് മാ​സ​ത്തേ​ക്ക് സ​ർ​ക്കാ​ർ വ​ഹി​ക്കും. സ​ർ​ക്കാ​ർ വാ​ട​ക​യ്ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ൾ​ക്ക് ജു​ലൈ മു​ത​ൽ ഡി​സം​ബ​ർ 31 വ​രെ വാ​ട​ക ഒ​ഴി​വാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ചെ​റു​കി​ട വ്യാ​പാ​ര വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഡി​സം​ബ​ർ വ​രെ കെ​ട്ടി​ട നി​കു​തി ഒ​ഴി​വാ​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

കെഎഫ്സി വാ​യ്പ​ക്കാ​ർ​ക്ക് അ​ടു​ത്ത ജൂ​ലൈ വ​രെ മൊ​റ​ട്ടോ​റി​യം അ​നു​വ​ദി​ച്ചു. കെഎഫ്സിയി​ലെ വാ​യ്പ​ക​ളു​ടെ പ​ലി​ശ നി​ര​ക്കും കു​റ​ച്ചു. ഉ​യ​ർ​ന്ന പ​ലി​ശ നി​ര​ക്കാ​യ 12 ശ​ത​മാ​നം 10.5 ശ​ത​മാ​ന​മാ​യും 9.5 ശ​ത​മാ​നം പ​ലി​ശ എ​ട്ട് ശ​ത​മാ​ന​മാ​യും കു​റ​യ്ക്കാ​നാ​ണ് സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് പ്ര​തി​രോ​ധ ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 90 ശ​ത​മാ​നം വാ​യ്പ അ​നു​വ​ദി​ക്കും.

Related posts

പരിസ്ഥിതി സംവേദക മേഖല- നിയമനടപടിയും നിയമനിർമാണവും ആവശ്യപ്പെട്ട് വനം മന്ത്രി

Aswathi Kottiyoor

സ്വ​ർ​ണ വി​ല ഇ​ന്ന് കൂ​ടി

Aswathi Kottiyoor

തണുത്ത്‌ വിറച്ച്‌ താഴ്‌വാരം ; ശ്രീനഗർ ജമ്മു ദേശീയപാത അടച്ചു

Aswathi Kottiyoor
WordPress Image Lightbox