Uncategorized

റെയിൽവേയിൽ അവസരം; ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം, കൂടുതൽ അറിയാം

സെക്ഷൻ കൺട്രോളർ തസ്തികയിലേക്ക് റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) വിജ്ഞാപനം. നിലവിൽ 368 ഒഴിവുകളാണ് റിപ്പോർട് ചെയ്തിരിക്കുന്നത്. കേരളത്തിൽ തിരുവനന്തപുരത്താണ് ഒഴിവ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര സർക്കാർ അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് പ്രസ്തുത തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ കഴിയും.

2026 ജനുവരി ഒന്നിന് 20നും 33നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുക. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ ലഭിക്കും. ആർആർബി വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്തശേഷമാണ്‌ അപേക്ഷ സമർപ്പിക്കേണ്ടത്.

അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയശേഷം അപേക്ഷ ഫോം പൂരിപ്പിച്ചു നൽകി, ആവശ്യമായ രേഖകൾകൂടി അപ്ലോഡ് ചെയ്യണം. ബാധകമെങ്കിൽ ഫീസ് കൂടി അടച്ച ശേഷം അപേക്ഷ സമർപ്പിക്കാൻ സാധിക്കും. ജനറൽ/ഒബിസി ഉദ്യോഗാർഥികൾക്ക് 500 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി/എസ്ടി/സ്ത്രീകൾ/പിഡബ്ല്യുബിഡി വിഭാഗത്തിന്‌ 250 രൂപ.

കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സ്കിൽ ടെസ്റ്റ്, രേഖ പരിശോധന, മെഡിക്കൽ പരിശോധന എന്നിവ അടങ്ങുന്നതാണ് തെരഞ്ഞെടുപ്പ് പ്രക്രിയ. സെപ്‌തംബർ 15 മുതൽ ഒക്ടോബർ 14വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയും. വിവരങ്ങൾ അതത്‌ ആർആർബികളുടെ വെബ്‌സൈറ്റിൽ ലഭിക്കും. തിരുവനന്തപുരം ആർആർബിയുടെ വെബ്‌സൈറ്റ്‌: www.rrbthiruvananthapuram.gov.in.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button