24.3 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • കേളകം പഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി യോഗ തീരുമാനങ്ങൾ
Kelakam

കേളകം പഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി യോഗ തീരുമാനങ്ങൾ

കേളകം പഞ്ചായത്തിൽ ടി പി ആർ 10 ശതമാനത്തിനു മുകളിലാവുകയും (12%) സി കാറ്റഗറിയിൽ ഉൾപ്പെടുകയും ചെയ്തതോടെ തുടർ നടപടികളെ കുറിച്ച് ആലോചിക്കുന്നതിനായി പഞ്ചായത്ത് ഹാളിൽ സേഫ്റ്റി കമ്മിറ്റി യോഗം ചേർന്നു.

അവശ്യസാധനങ്ങൾ വിൽപ്പന നടത്തുന്ന കടകൾ, മരുന്ന്, റേഷൻ കടകൾ, പാൽ, പത്രം, പഴം-പച്ചക്കറി, ബേക്കറി, കള്ള്, കാലിത്തീറ്റ, കോഴിത്തീറ്റ, വളർത്തുമൃഗങ്ങൾ / പക്ഷികൾക്കുള്ള
തീറ്റ വിൽക്കുന്ന കടകൾ, പലചരക്ക്, മത്സ്യം, മാംസം എന്നിവ എല്ലാ ദിവസവും രാവിലെ 7.00 മണി മുതൽ രാത്രി 8.00 മണി വരെ 50% ജീവനക്കാരെ ഉപയോഗിച്ച് പ്രവർത്തിക്കാവുന്നതാണ്.

നിർമ്മാണ സാമഗ്രികൾ വിൽക്കുന്ന കടകൾ, കാർഷിക വൃത്തിയോടനുബന്ധിച്ചുള്ള അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന കടകൾ, വാഹനങ്ങൾ ഉൾപ്പെടെയുള്ള അവശ്യസേവനങ്ങളുടെ റിപ്പയറുകൾ നടത്തുന്ന സ്ഥാപനങ്ങൾ എന്നിവ ശനി, ഞായർ, ദിവസങ്ങളിൽ ഒഴികെ എല്ലാ
ദിവസങ്ങളിലും രാവിലെ 7.00 മണിമുതൽ രാത്രി 8.00 മണിവരെ തുറന്ന്
പ്രവർത്തിക്കാവുന്നതാണ്.

ബാങ്കുകൾക്ക് ശനി, ഞായർ ദിവസങ്ങളിൽ
ദിവസവും തുറന്ന് പ്രവർത്തിക്കാവുന്നതാണ്.

വിവാഹ ആവശ്യങ്ങൾക്കായി തുണിക്കടകൾ, സ്വർണ്ണക്കടകൾ, ചെരുപ്പ് കടകൾ കുട്ടികൾക്കുള്ള ബുക്കുകൾ വിൽക്കുന്ന കടകൾ എന്നിവ വെള്ളിയാഴ്ച ദിവസം മാത്രം രാവിലെ 7.00 മണി മുതൽ
രാത്രി 8.00 മണി വരെ തുറന്ന് പ്രവർത്തിക്കാവുന്നതാണ്.

ഇലക്ട്രോണിക്ക് ഷോപ്പുകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ റിപ്പയർ ചെയ്യുന്ന ഷോപ്പുകൾ
എന്നിവ വെള്ളിയാഴ്ച് ദിവസം രാവിലെ 7 മണി മുതൽ രാത്രി 8.00 വരെ
പ്രവർത്തിക്കാവുന്നതാണ്.

ഭക്ഷണ വിതരണ ശാലകളിൽ രാവിലെ 7.00 മണി മുതൽ വൈകിട്ട് 8.00 മണി വരെ ഭക്ഷണം പാഴ്സലായി വിതരണവും ഹോംഡെലിവറിയും നടത്താവുന്നതാണ്.

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് തങ്കമ്മ മേലെക്കുറ്റ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി പി.കെ വിനോദ്, സെക്ട്രറൽ മജിസ്ട്രേറ്റ് ഷാജു കെ.സി, കേളകം എസ് എച്ച് ഒ പി.വി രാജൻ, നൗഷാദ് പി.കെ, ജോർജ്കുട്ടി വാളു വെട്ടിക്കൽ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

Related posts

സൗജന്യ ഔഷധ സസ്യതൈ വിതരണം

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക കാൻസർ ദിനം ആചരിച്ചു

Aswathi Kottiyoor

സ്ഥാപക ദിനം ആചരിച്ചു

Aswathi Kottiyoor
WordPress Image Lightbox