Uncategorized
ഇനി വിമാനത്താവളത്തിലേക്ക് വ്യാജ ബോംബ് സന്ദേശമയച്ചാൽ പണികിട്ടും;1 കോടി വരെ പിഴയും യാത്രാ വിലക്കും
വിമാനങ്ങളെയും വിമാനത്താവളങ്ങളെയും ലക്ഷ്യമിട്ട് എത്തുന്ന വ്യജ ഫോൺ കോളുകൾക്കും ബോംബ് സന്ദേശങ്ങൾക്കും ഇനി മുതൽ പിടിവീഴും. വ്യാജ ഭീഷണികൾ തടയാൻ കേന്ദ്ര സർക്കാർ പുതിയ നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണിത്. വ്യാജ ബോംബ് ഭീഷണിക്കാരെ നോ ഫ്ലൈ ലിസ്റ്റിൽ ഉൾപ്പെടുത്തുകയും ഒരു ലക്ഷം രൂപ പിഴ ഈടാക്കുകയും ചെയ്യും. വ്യാജ ഭീഷണികൾക്ക് ഒരു സംഘടനയോ സ്ഥാപനമോ ഉത്തരവാദിയാണെങ്കിൽ, പിഴ ഒരു കോടി രൂപ വരെ നീട്ടാം.ഒക്ടോബറിൽ നിരവധി വ്യാജ കോളുകൾ ഇതുമായി ബന്ധപ്പെട്ട് വന്നതിനെത്തുടർന്ന് പിഴ ഈടാക്കുന്നതിനായി സിവിൽ ഏവിയേഷൻ മന്ത്രാലയം എയർക്രാഫ്റ്റ് (സുരക്ഷാ) ചട്ടങ്ങൾ 2023 ഭേദഗതി ചെയ്യുകയായിരുന്നു.