Uncategorized

അമ്പായത്തോട് വേളാങ്കണ്ണി മാതാ കപ്പേളയിൽ എട്ടുനോമ്പാചരണത്തിന് തുടക്കം കുറിച്ചു

അമ്പായത്തോട്: അമ്പായത്തോട് വേളാങ്കണ്ണി മാതാ കപ്പേളയിൽ മാതാവിന്റെ ജനനതിരുനാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിന് ആരംഭംക്കുറിച്ചു. തിരുനാളിന്റെ തുടക്കമായി ഇടവക വികാരി ഫാ. തോമസ് കാട്ടാത്ത് പതാക ഉയർത്തുകയും, വിശുദ്ധ ബലി അർപ്പിച്ച് വചന സന്ദേശം നൽകുകയും ചെയ്തു. തുടർന്നുള്ള ഏഴ് ദിവസങ്ങളിൽ വൈകുന്നേരം നാല് മണിക്ക്, ജപമാലയും,വിശുദ്ധ കുർബാനയും, വേളാങ്കണ്ണി മാതാവിനോടുള്ള നൊവേനയും, നേർച്ച സാരി വിതരണവും ഉണ്ടായിരിക്കുന്നതാണ്. സമാപന ദിനമായ സെപ്റ്റംബർ 8ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് റവ ഫാ അബ്രഹാം നെല്ലിക്കൽ നേതൃത്വം നൽകും. തുടർന്ന് സ്നേഹവിരുന്ന് ഉണ്ടായിരിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button