Uncategorized

വീണ്ടും ദുരഭിമാനക്കൊല: ഇതര ജാതിക്കാരനെ പ്രണയിച്ചതിന് മകളെ കഴുത്ത് ഞെരിച്ചുകൊന്ന പിതാവ് അറസ്റ്റിൽ

കൽബുർഗി: ഇതര ജാതിക്കാരനെ പ്രണയിച്ചതിന് മകളെ കഴുത്ത് ഞെരിച്ചുകൊന്ന് ആത്മഹത്യയെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. വ്യാഴാഴ്ച കർണാടകയിലെ കൽബുർഗി ജില്ലയിലുള്ള മേലകുണ്ട ഗ്രാമത്തിലാണ് നടുക്കുന്ന ദുരഭിമാന കൊല നടന്നത്.

കൊലപാതകത്തിന് ശേഷം സംഭവം ആത്മഹത്യയെന്ന് വരുത്താൻ മകളെ കീടനാശിനി കുടിപ്പിച്ച പിതാവ് നാട്ടുകാരെ വിളിച്ചുകൂട്ടി ശവസംസ്കാര ചടങ്ങുകൾ നടത്തുകയും ചെയ്തു. നാട്ടുകാർ ഇതൊന്നുമറിയാതെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു.

കൊലപാതകം ആത്മഹത്യയാക്കി മാറ്റാൻ ശ്രമം നടന്നെന്ന് കൽബുർഗി പൊലീസ് കമ്മീഷണർ എസ്.ഡി. ശരണപ്പ പിടിഐയോട് പറഞ്ഞു. “18 വയസുള്ള ഒരു പെൺകുട്ടി ആത്മഹത്യ ചെയ്തുവെന്നും, അവരുടെ അന്ത്യകർമങ്ങൾ നടത്തിയെന്നും അധികാരപരിധിയിലുള്ള പൊലീസിന് വിവരം ലഭിച്ചു. പക്ഷേ കേസിനെക്കുറിച്ച് സംശയങ്ങളുണ്ടായിരുന്നു. ലോക്കൽ പൊലീസ് ഗ്രാമത്തിലെത്തി അന്വേഷണം നടത്തി പെൺകുട്ടിയുടെ അച്ഛൻ ശങ്കറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു,” ശരണപ്പ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button