22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഓണക്കിറ്റ് വിതരണം ഈ മാസം 31 മുതല്‍
Kerala

ഓണക്കിറ്റ് വിതരണം ഈ മാസം 31 മുതല്‍

റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ഈ മാസം 31 മുതല്‍ ആരംഭിക്കും. ഓഗസ്റ്റ് 16-നകം വിതരണം പൂര്‍ത്തിയാക്കും. ജൂണ്‍ മാസത്തെ കിറ്റ് വിതരണം ഈ മാസം 28ന് അവസാനിപ്പിക്കാനും ഭക്ഷ്യ സിവില്‍ സപ്ലൈസ് ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കി.

മഞ്ഞ കാര്‍ഡ് (എഎവൈ) 31 മുതല്‍ ഓഗസ്റ്റ് രണ്ട് വരെയും പിങ്ക് കാര്‍ഡുകാര്‍ക്ക് (പിഎച്ച്‌എച്ച്‌) ഓഗസ്റ്റ് നാല് മുതല്‍ ഏഴ് വരെയും നീല കാര്‍ഡുകാര്‍ക്ക് (എന്‍പിഎസ്) ഒന്‍പത് മുതല്‍ 12 വരെയും വെള്ള കാര്‍ഡുകാര്‍ക്ക് 13 മുതല്‍ 16 വരെയുമാണ് കിറ്റ് വിതരണം.
ഓണം പ്രമാണിച്ച്‌ മധുരവും പായസ കൂട്ടും അടക്കം 16 ഇനങ്ങളാണ് ഇത്തവണ കിറ്റിലുള്ളത്. മധുരത്തിനായി മിഠായി പൊതിക്കു പകരം ക്രീം ബിസ്‌ക്കറ്റ് ഓണക്കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പണച്ചെലവ് കൂടുതലാണെന്നു കണക്കാക്കി പട്ടികയില്‍ നിന്നു നീക്കി.പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, തുവരപ്പരിപ്പ്, തേയില, മുളകുപൊടി, ഉപ്പ്, മഞ്ഞള്‍, ആട്ട, ഉപ്പേരി, പായസം തയാറാക്കാനുള്ള സേമിയ/പാലട/ഉണക്കലരി എന്നിവയില്‍ ഏതെങ്കിലും ഒന്ന്, ഏലയ്ക്ക, അണ്ടിപ്പരിപ്പ് എന്നിവ കിറ്റിലുണ്ടാകും. ഒരു കിറ്റിന് 570 രൂപ ആകുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്.

Related posts

രജിസ്റ്റർ വിവാഹങ്ങള്‍ക്ക് 30 ദിവസം മുമ്പ് നോട്ടീസ്, വ്യവസ്ഥ റദ്ദാക്കുന്നത് പരിഗണിക്കാമെന്ന് സുപ്രീം കോടതി

Aswathi Kottiyoor

ന്യൂ​ന​മ​ർ​ദം യാ​സ് ചു​ഴ​ലി​ക്കാ​റ്റാ​കും; കേ​ര​ള​ത്തി​ൽ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത

Aswathi Kottiyoor

വാഹനീയം അദാലത്ത്; തീർപ്പാക്കിയത് 128 പരാതികൾ

Aswathi Kottiyoor
WordPress Image Lightbox