Uncategorized

കേളകം എം.ജി.എം ശാലേം സെക്കണ്ടറി സ്ക്കൂളിൽ ഓണം ആഘോഷിച്ചു

കേളകം: എം.ജി.എം ശാലേം സെക്കണ്ടറി സ്ക്കൂളിൽ ഓണാഘോഷം പ്രൗഡ ഗംഭീരമായി സംഘടിപ്പിച്ചു. ഓണനിലാവ് എന്നു പേരിട്ട ഓണാഘോഷ പരിപാടിയിൽ പ്രിൻസിപ്പൾ റ്റി.വി. ജേണി അധ്യക്ഷtha വഹിക്കുകയും സ്റ്റാഫ് സെക്രട്ടറി ദിവ്യ അരവിന്ദൻ സ്വാഗതം പറയുകയും സ്ക്കൂൾ മാനേജർ ഫാ. എൽദോ എ.കെ. ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് വി.വി. രാജേഷ് കുമാർ, മദർ പി.ടി.എ. പ്രസിഡൻ്റ് ടെൻസി ടോമി എന്നിവർ ആശംസയും സ്ക്കൂൾ ഹെഡ് ഗേൾ ബെർണിസ് മരിയ വിനോദ് നന്ദി പ്രകാശനവും നടത്തി.

എല്ലാവരെയും തുല്യരായി കണ്ടിരുന്ന , ഓണത്തിൻ്റെ വരവ് അറിയിച്ചു കൊണ്ടുള്ള മാവേലിയുടെ വരവ് എല്ലാവരിലും ആവേശമുണർത്തി. തുടർന്ന് പുലിക്കളി അരങ്ങേറി. ഓണാഘോഷത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കയി വിവിധ മത്സരങ്ങൾ നടന്നു. തുടർന്ന് പി.ടി.എയുടെ നേതൃത്വത്തിൽ വിഭവ സമൃദ്ധമായ ഓണ സദ്യയോടുകൂടി പരിപാടികൾ അവസാനിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button