26.1 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പ്രളയ സെസ്സ്‌ ജൂലൈ 31ന്‌ അവസാനിക്കും
Kerala

പ്രളയ സെസ്സ്‌ ജൂലൈ 31ന്‌ അവസാനിക്കും

പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിനായി ചരക്ക്‌ സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ്സ്‌ ജൂലൈ 31ന്‌ അവസാനിക്കും.

2019 ആഗസ്‌റ്റ്‌ ഒന്ന്‌ മുതൽ രണ്ട്‌ വർഷത്തേക്കാണ്‌ സെസ്‌ ചുമത്തിയിരുന്നത്‌. അഞ്ച്‌ ശതമാനത്തിൽ അധികം നികുതിയുള്ള ചരക്ക്‌ സേവനങ്ങൾക്ക്‌ ഒരു ശതമാനവും സ്വർണത്തിന്‌ 0.25 ശതമാനവുമാണ്‌ സെസ്സ്‌ ചുമത്തിയിരുന്നത്‌.

ജൂലൈ 31 ന്‌ ശേഷം വില്പനകൾക്ക്‌ പ്രളയ സെസ്‌ ഈടാക്കാതിരിക്കാൻ വ്യാപാരികൾ തങ്ങളുടെ ബില്ലിംഗ്‌ സോഫ്‌റ്റ്‌ വെയറിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിക്കണമെന്ന്‌ സംസ്‌ഥാന ചരക്ക്‌ സേവന നികുതി കമ്മീഷണർ അഭ്യർത്ഥിച്ചു .

Related posts

*കോഴിക്കോട്‌ നിന്ന്‌ കൂടുതൽ വിനോദ സർവീസുകളുമായി കെഎസ്‌ആർടിസി.*

Aswathi Kottiyoor

മാസത്തില്‍ രണ്ട് തവണ ഊരുകളില്‍ റേഷന്‍ നേരിട്ട് എത്തിക്കും: അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ

Aswathi Kottiyoor

മഴക്കാലം, കരുതലോടെ വരവേല്‍ക്കാം…; മഴക്കാലത്ത് കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക; ഡോ: എം.വി. മുഹമ്മദ്

Aswathi Kottiyoor
WordPress Image Lightbox