Uncategorized

എസ്ഡിപിഐ നേതാവ് ഷാൻ വധക്കേസ്: ആർഎസ്എസ് പ്രവർത്തകരായ 5 പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായേക്കും

ആലപ്പുഴ: എസ്‍ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാൻ വധക്കേസിലെ പ്രതികൾ ഇന്ന് കോടതിയിൽ ഹാജരായേക്കും. ആർഎസ്എസ് പ്രവർത്തകരായ 5 പ്രതികൾക്കെതിരെ ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം ജാമ്യമില്ലാ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഹൈക്കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെയാണ് അറസ്റ്റ് വാറൻ്റ് പുറപ്പെടുവിച്ചത്.

2 മുതൽ 6 വരെ പ്രതികളായ വിഷ്ണു, അഭിമന്യു, സനന്ദ്, അതുൽ, ധനേഷ് എന്നിവരുടെ ജാമ്യമാണ് റദ്ദാക്കിയത്. ഷാൻ വധക്കേസിലെ വിചാരണ നീളുന്നതിനെതിരെ കുടുംബവും രംഗത്തെത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button