27.5 C
Iritty, IN
October 6, 2024
  • Home
  • Uncategorized
  • വിമാനമിറങ്ങി ജലപാതയിലേക്ക്; സഞ്ചാരികൾക്ക് തൊട്ടരികെ ബോട്ടിങ് അനുഭവം, പ്രാഥമിക രൂപരേഖ തയാർ.
Uncategorized

വിമാനമിറങ്ങി ജലപാതയിലേക്ക്; സഞ്ചാരികൾക്ക് തൊട്ടരികെ ബോട്ടിങ് അനുഭവം, പ്രാഥമിക രൂപരേഖ തയാർ.

രാജ്യാന്തര വിമാനത്താവളത്തിൽ എത്തുന്നവർക്ക് ബോട്ടിങ് അനുഭവം കൂടി സമ്മാനിക്കാൻ സാധിക്കുന്ന പദ്ധതിക്കു പ്രാഥമിക രൂപരേഖയായി. അഞ്ചരക്കണ്ടി പുഴയിൽ കീഴല്ലൂർ ഭാഗത്ത് ബോട്ട് ടെർമിനൽ നിർമിച്ച് ബന്ധിപ്പിക്കാവുന്ന തരത്തിലാണു ജലപാത. വിമാനത്താവളത്തിനു സമീപത്തുകൂടി ഒഴുകുന്ന കാരത്തോട് വഴി അഞ്ചരക്കണ്ടി പുഴയിൽ എത്തുന്ന തരത്തിൽ തയാറാക്കിയ രൂപരേഖ ഇൻലാൻഡ് നാവിഗേഷൻ വിഭാഗത്തിന് കിയാൽ സമർപ്പിച്ചു.

കാരത്തോട് നവീകരണത്തിനും തോടിന്റെ വശങ്ങൾ കെട്ടി സംരക്ഷിക്കുന്നതിനുമായി മൈനർ ഇറിഗേഷൻ വിഭാഗം 14.5 കോടി രൂപ ചെലവിൽ പദ്ധതി തയാറാക്കിയിട്ടുണ്ട്. ആറു മീറ്റർ വീതിയിൽ സ്ഥലമെടുക്കാനുള്ള നടപടികളും പൂർത്തിയായി. തോടിന്റെ വീതി രണ്ടു മീറ്റർ കൂടി വർധിപ്പിക്കുകയും ആഴം കൂട്ടുകയും ചെയ്താൽ ജലപാതയായി ഇതിനെ മാറ്റാൻ സാധിക്കും. ഇത് വിമാനത്താവളത്തിൽ എത്തുന്ന വിദേശികളും സ്വദേശികളുമായ സഞ്ചാരികൾക്ക് തൊട്ടരികെ ബോട്ടിങ് അനുഭവം ഒരുക്കും.വിമാനത്താവളത്തിന്റെ പദ്ധതി പ്രദേശത്തും പരിസരത്തുമായി വൻകിട ഹോട്ടലുകളും മറ്റും വരാനിരിക്കുന്ന സാഹചര്യത്തിൽ പദ്ധതിക്കു സാധ്യതകൾ ഏറെയാണ്.മൈനർ ഇറിഗേഷൻ വിഭാഗം സമർപ്പിച്ച ഈ പദ്ധതി വിനോദസഞ്ചാര വകുപ്പുമായി ചേർന്ന് വിപുലീകരിക്കുന്നതു സംബന്ധിച്ച് കിയാൽ എക്സിക്യൂട്ടീവ് ഡയറക്ടർ (എൻജിനീയറിങ്) കെ.പി.ജോസ് നേരത്തെ ഇൻലാൻഡ് നാവിഗേഷനു കത്തു നൽകിയിരുന്നു.

മലനാട് റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി ധർമടം മുതൽ മമ്പറം വരെയുള്ള ഭാഗത്ത് 4 ബോട്ട് ടെർമിനലുകളുടെ നിർമാണം പുരോഗമിക്കുകയാണ്. ഹൗസ് ബോട്ടുകളും വൻകിട ബോട്ടുകളും ഈ പാതയിലൂടെ കടന്നെത്തും. താരതമ്യേന ആഴം കുറഞ്ഞ മമ്പറം മുതൽ കീഴല്ലൂർ വരെയുള്ള ഭാഗത്ത് ചെറു ബോട്ടുകൾക്കും തോണികൾക്കും സഞ്ചരിക്കാം.

കീഴല്ലൂർ മുതൽ കാരത്തോട് വരെയുള്ള ഭാഗം വയലോരത്തുകൂടിയാണ് കടന്നുപോകുന്നത്. ഈ ഭാഗത്ത് പെഡൽ ബോട്ടുകളും വട്ടത്തോണികളും നാടൻ തോണികളും കൊണ്ടുപോകാവുന്ന തരത്തിലാണ് പദ്ധതിയുടെ രൂപരേഖ.തോടിന്റെ വശങ്ങൾ ബലപ്പെടുത്തുന്നതു പ്രദേശവാസികൾക്കും ആശ്വാസമാകും.

കിയാലിന്റെ പദ്ധതി പ്രദേശത്തുനിന്നുള്ള വെള്ളവും മണ്ണും ഒഴുകിയെത്തിയുണ്ടാകുന്ന ദുരിതം അവസാനിപ്പിക്കാൻ ഇതു സഹായിക്കും. കാരത്തോടിന്റെ കരയിലൂടെ വിമാനത്താവള പരിസരം മുതൽ കീഴല്ലൂർ വരെയുള്ള ഭാഗത്ത് നടപ്പാത ഒരുക്കിയാൽ കേരളത്തിന്റെ ഗ്രാമ ഭംഗി ആസ്വദിച്ചു നടക്കാനുള്ള വഴിയായി അതു മാറുമെന്ന് പ്രദേശം സന്ദർശിച്ച ആർക്കിടെക്ട് ടി.വി.മധുകുമാർ പറഞ്ഞു.

Related posts

പൊലീസിനാകെ അപമാനം’; ഇന്ത്യൻ വിദ്യാർഥിനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിച്ചിരിച്ച യുഎസ് പൊലീസ് ഓഫീസറെ പിരിച്ചുവിട്ടു

Aswathi Kottiyoor

മാഹി മദ്യവുമായി ഒരാൾ പിടിയിൽ

Aswathi Kottiyoor

ഇന്ത്യയിലെ ഓപ്പണ്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ 60 കോടിയിലെത്തി

Aswathi Kottiyoor
WordPress Image Lightbox