• Home
  • Kerala
  • വെള്ളിയാഴ്ച മൂന്ന് ലക്ഷം പരിശോധനകള്‍ കൂടി
Kerala

വെള്ളിയാഴ്ച മൂന്ന് ലക്ഷം പരിശോധനകള്‍ കൂടി

വെള്ളിയാഴ്ച മൂന്ന് ലക്ഷം കോവിഡ് പരിശോധനകള്‍ അധികമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിയന്ത്രണങ്ങളില്‍ തല്‍ക്കാലം ഇളവില്ല. ഒരാഴ്ച കൂടി നിലവിലുള്ള വിഭാഗീകരണത്തിലുള്ള നിയന്ത്രണം തുടരും. കോവിഡ് അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.8 ശതമാനമായി വര്‍ദ്ധിച്ചു. മലപ്പുറം, കോഴിക്കോട്, കാസര്‍കോഡ് ജില്ലകളിലാണ് കൂടുതല്‍. ടി.പി.ആര്‍ കൂടുന്നത് ഫലപ്രദമായി പിടിച്ചു നിര്‍ത്താന്‍ ജില്ലാ ഭരണ സംവിധാനം ശക്തമായി ഇടപെടണം. ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും ഇക്കാര്യത്തില്‍ ഊര്‍ജിതമായി ഇടപെടണം. ആളുകളുമായി നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കണം. വാര്‍ഡുതല ഇടപെടല്‍ ശക്തിപ്പെടുത്തണം. മൈക്രോ കണ്‍ടൈന്‍മെന്റ് ഫലപ്രദമായി നടപ്പാക്കണം. ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ ജോലിക്കായി ദിവസവും അതിര്‍ത്തി കടന്നുവരുന്നത് ഒഴിവാക്കേണ്ടതുണ്ട്. അതത് സ്ഥലങ്ങളില്‍ താമസിച്ച് ജോലിചെയ്യാനുള്ള സംവിധാനം ആലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

ഇറച്ചി, മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്‌തത കൈവരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കും: മുഖ്യമന്ത്രി.

Aswathi Kottiyoor

ഡ്രൈവിംഗ് ലൈസൻസ് പിഴകൂടാതെ പുതുക്കാനുള്ള അവസാന തിയ്യതി ഒക്ടോബർ 31⭕

Aswathi Kottiyoor

ഓപ്പറേഷന്‍ ഹോളിഡേ: അടപ്പിച്ചത് 26 സ്ഥാപനങ്ങള്‍

Aswathi Kottiyoor
WordPress Image Lightbox