24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • പരസ്യബോർഡ് മൂലമുള്ള അപകടങ്ങൾക്ക് ഇൻഷുറൻസ് നിർദേശം.
Kerala

പരസ്യബോർഡ് മൂലമുള്ള അപകടങ്ങൾക്ക് ഇൻഷുറൻസ് നിർദേശം.

തിരുവനന്തപുരം ∙ പരസ്യബോർഡുകൾ, ഫ്ലെക്സ്, ഹോർഡിങ് എന്നിവ സ്ഥാപിക്കുന്നവർ ഇതു മൂലം ഉണ്ടാകുന്ന അപകടങ്ങളിൽ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് ഏർപ്പെടുത്താൻ സർക്കാർ നിർദേശം. ഇക്കാര്യം ഉറപ്പാക്കാൻ തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. പരസ്യബോർഡുകൾ മൂലമുള്ള അപകടം , നഷ്ടപരിഹാരം , കാലാവധിക്കു ശേഷം ബോർഡുകൾ നീക്കം ചെയ്യൽ എന്നിവയുടെ ഉത്തരവാദിത്തവും ഏറ്റെടുക്കാമെന്നുള്ള നിബന്ധന ഉൾപ്പെടുത്തി 200 രൂപ മുദ്രപ്പത്രത്തിൽ അപേക്ഷകനെ കൊണ്ട് കരാർ എഴുതിക്കണം. ഇതിനൊപ്പം ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഒരു വർഷത്തേക്കാണു കാലാവധി.
ഇവ സ്ഥാപിക്കുന്ന റോഡിന്റെ പേര്, വീതം, സ്ഥല ഉടമയുടെ വിശദാംശങ്ങൾ, സമ്മതപത്രം, ലൊക്കേഷൻ പ്ലാൻ, പരസ്യത്തിന്റെ വിസ്തീർണം, കരാർ, സ്ട്രക്ചറൽ സ്റ്റെബിലിറ്റി സർട്ടിഫിക്കറ്റ്, സ്ഥാപിക്കുന്ന കാലയളവ്, റോഡ് സുരക്ഷാ അതോറിറ്റി/ ദുരന്തനിവാരണ അതോറിറ്റി സമ്മതപത്രം എന്നിവ അപേക്ഷയോടൊപ്പം വേണം.

നിരത്തുകൾക്കു സമീപവും മറ്റു പൊതുസ്ഥലങ്ങളിലും നിൽക്കുന്ന മരങ്ങളിൽ ആണി ഉപയോഗിച്ചോ മറ്റു രീതികളിലോ പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ പാടില്ല. അനുമതി ഇല്ലാത്ത പരസ്യങ്ങൾ ഒരാഴ്ചയ്ക്കകം നീക്കാൻ ഉടമകൾക്കു നോട്ടിസ് നൽകും.എന്നിട്ടും നീക്കിയില്ലെങ്കിൽ തദ്ദേശസ്ഥാപനങ്ങൾ ഇവ മാറ്റിയ ശേഷം ഉടമകളിൽ നിന്നു ചെലവ് ഈടാക്കണം. ഹൈക്കോടതിയുടെ വിവിധ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണു സർക്കാരിന്റെ നിർദേശം.

Related posts

വന്യജീവി ആക്രമണം: പത്തുവര്‍ഷത്തിനിടെ 34,875 കേസ്‌

Aswathi Kottiyoor

എലിയും കാക്കയുമെല്ലാം ഇനി സംരക്ഷിതർ

Aswathi Kottiyoor

യുവതികളെ അംഗങ്ങളാക്കി കുടുംബശ്രീ ഓക്സിലറി ഗ്രൂപ്പുകൾ.

Aswathi Kottiyoor
WordPress Image Lightbox