സംസ്ഥാനത്ത് ഇറച്ചിക്കോഴി വില നിയന്ത്രിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പൗള്‍ട്രി വികസന കോര്‍പറേഷന്റെ ഔട്ട്‌ലെറ്റുകളില്‍ മിതമായ വിലയ്ക്ക് ഇറച്ചിക്കോഴി ലഭ്യമാക്കും. ഇറച്ചിക്കോഴി കൃഷി കൂട്ടുമെന്നും മന്ത്രി പറഞ്ഞു. കോഴിത്തീറ്റ വില കുറഞ്ഞാല്‍ കോഴിയുടെയും വില കുറയും. കേരള ഫീഡ്‌സ് കോഴിത്തീറ്റ വില ഇതിനകം കുറച്ചിട്ടുണ്ടെന്നും പരമാവധി കര്‍ഷകരിലേക്ക് ഇത് എത്തിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ചാക്കിന് 80 രൂപയാണ് കേരള ഫീഡ്‌സ് കുറച്ചത്.ഇത് ഇറച്ചിക്കോഴി വിലയില്‍ പ്രതിഫലിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ പൗള്‍ട്രി ഫാമുകളില്‍ വളര്‍ത്തുന്ന കോഴികളെ മിതമായ വിലയ്ക്കാണ് വില്‍ക്കുന്നത്. കിലോയ്ക്ക് 95 രൂപയില്‍ തന്നെയാണ് വില നില്‍ക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.