Uncategorized

ആശുപത്രി ചികിത്സ നിഷേധിച്ചു; നവജാത ശിശുവിൻ്റെ മൃതദേഹം കവറിൽ ചുമന്ന് ജില്ലാ മജിസ്ട്രേറ്റ് ഓഫീസിലെത്തി പിതാവ്

ഉത്തർപ്രദേശ്: ലഖിംപൂർ ഖേരി ജില്ലാ മജിസ്ട്രേറ്റ് ഓഫീസിൽ നവജാത ശിശുവിൻ്റെ മൃതശരീരം കവറിൽ താങ്ങി കൊണ്ടുവന്ന് പിതാവ്. ആശുപത്രി പൊടുന്നനെ ഫീസ് വർധിപ്പിച്ച് പ്രസവം വൈകിപ്പിച്ചതാണ് തൻ്റെ കുഞ്ഞിൻ്റെ മരണത്തിന് കാരണമെന്ന് ഓഫീസിലെത്തിയ പിതാവ് വിപിൻ ഗുപ്ത ആരോപിച്ചു. പിന്നാലെ ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസ് ആശുപത്രി അടപ്പിച്ച് സീൽ ചെയ്തു.

ജില്ലാ മെഡിക്കൽ മേധാവി തന്നെയാണ് എക്സ് പോസ്റ്റിലൂടെ സംഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്. “നവജാതശിശുവിന്റെ മരണത്തിൽ, ജില്ലാ ഭരണകൂടം ഗോൾഡർ ആശുപത്രി സീൽ ചെയ്തു. അഡ്മിറ്റ് ചെയ്ത രോഗികളെ ജില്ലാ വനിതാ ആശുപത്രിയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഡിഎമ്മിന്റെ നിർദേശപ്രകാരം, എഡിഎം എ.കെ. റസ്തോഗി ശ്രീജൻ ആശുപത്രി സന്ദർശിച്ച് ഗർഭിണിയായ അമ്മയുടെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചു. മെച്ചപ്പെട്ട ചികിത്സയ്ക്കുള്ള നിർദേശങ്ങൾ നൽകി. ജില്ലാ ഭരണകൂടം ദുരിതബാധിത കുടുംബത്തോടൊപ്പം നിൽക്കുന്നു.” ഡിഎം എക്സിൽ കുറിച്ചു.

ആശുപത്രിയിൽ സാധാരണ പ്രസവത്തിന് 10,000 രൂപയും, സിസേറിയൻ പ്രസവത്തിന് 12,000 രൂപയുമായിരുന്നു ആവശ്യപ്പെട്ടിരുന്നതെന്ന് വിപിൻ ഗുപ്ത എഎൻഐയോട് പറഞ്ഞു. എന്നാൽ ഭാര്യക്ക് പ്രസവവേദന കൂടുതലായതോടെ ആശുപത്രി പെട്ടെന്ന് വില വർധിപ്പിച്ചതായി വിപിൻ ആരോപിക്കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button