25.2 C
Iritty, IN
October 4, 2024
  • Home
  • kannur
  • ശാന്തിതീരം – പയ്യാമ്പലം വാതക ശ്മശാനം ഉദ്ഘാടനം ജൂലൈ 17 ന്
kannur

ശാന്തിതീരം – പയ്യാമ്പലം വാതക ശ്മശാനം ഉദ്ഘാടനം ജൂലൈ 17 ന്

കണ്ണൂര്‍ കോര്‍പറേഷന്‍ പയ്യാമ്പലത്ത് നിര്‍മിച്ച വാതക ശ്മശാനം ജൂലൈ 17 ന് വൈകിട്ട് 4.30 ന് എം പി കെ സുധാകരന്‍ ഉദ്ഘാടനം ചെയ്യും. മേയര്‍ അഡ്വ ടി ഒ മോഹനന്‍ അധ്യക്ഷത വഹിക്കും. കെ വി സുമേഷ് എം എല്‍ എ മുഖ്യാതിഥിയാകും. കോര്‍പറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. പരമ്പരാഗതമായ ശവദാഹ രീതിക്കുള്ള ബദല്‍ എന്ന നിലയിലാണ് കണ്ണൂര്‍ കോര്‍പറേഷന്‍ ആഭിമുഖ്യത്തില്‍ പയ്യാമ്പലത്ത് രണ്ട് ഫര്‍ണസുകളുള്ള വാതക ശ്മശാനം നിര്‍മിച്ചത്. ഇതില്‍ ഒരേ സമയം രണ്ട് മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ കഴിയും. ഒന്നേകാല്‍ മണിക്കൂറിനുള്ളില്‍ സംസ്‌ക്കാരം പൂര്‍ത്തിയാകും. 1.25 കോടി രൂപയാണ് നിര്‍മാണ ചെലവ്. കെട്ടിട നിര്‍മാണത്തിന് 62 ലക്ഷം രൂപയും വാതക ഫര്‍ണസുകള്‍ക്ക് 63 ലക്ഷം രൂപയും ചെലവായി. ഇതില്‍ 57.3 ലക്ഷം രൂപ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും ലഭിച്ചു. സ്‌റ്റെയിന്‍ലെസ്സ് സ്റ്റീലിലാണ് നിര്‍മാണം. കെട്ടിടം പാണയില്‍ ബില്‍ഡേഴ്‌സും ഫര്‍ണസുകള്‍ ചെന്നൈയിലെ എസ്‌കോയുമാണ് നിര്‍മിച്ചത്.

കോര്‍പ്പറേഷന്‍ ഓഫീസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മേയര്‍ അഡ്വ ടി ഒ മോഹനന്‍ ഡെപ്യൂട്ടി മേയര്‍ കെ ശബീന, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഷമീമ ടീച്ചര്‍, പി ഇന്ദിര, സിയാദ് തങ്ങള്‍, കോര്‍പ്പറേഷന്‍ സെക്രട്ടറി ഡി സാജു എന്നിവര്‍ പങ്കെടുത്തു

Related posts

കണ്ണൂർ ജില്ലയില്‍ 1410 പേര്‍ക്ക് കൂടി കൊവിഡ് : 1346 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ ………..

Aswathi Kottiyoor

ഓണാഘോഷം; ആള്‍ക്കൂട്ടം ഒഴിവാക്കാന്‍ പ്രത്യേക ശ്രദ്ധ വേണം: കലക്ടര്‍

Aswathi Kottiyoor

റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കാ​ൻ വ​നം-​ടൂ​റി​സം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​സം​ഘം എത്തുന്നു

Aswathi Kottiyoor
WordPress Image Lightbox