Uncategorized
ഇരിട്ടി കരിയാലിൽ കടക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി: പായം കരിയാലിൽ മരം വെട്ട് തൊഴിലാളിയെ കടക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീരാജ്പേട്ട സ്വദേശി മഠത്തിൽ മോഹനനെ (48) യാണ് കരിയാലിലെ ലേഡീസ് ടൈലറിംഗ് ഷോപ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച രാവിലെ കടയുടെ ഷട്ടർ തുറന്നു കിടക്കുന്നത് കണ്ട് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് മോഹനനെ ഷോപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇരിട്ടി പോലീസും സ്ഥലത്തെത്തി. വിരാജ്പേട്ട സ്വദേശിയായ മോഹനൻ 20 വർഷം മുൻപാണ് പായത്തെ കോളിക്കടവിൽ എത്തിയത്. ഇവിടെ നിന്നും വിവാഹം കഴിച്ച ശേഷം മരംവെട്ട് തൊഴിലെടുത്ത് കോളിക്കടവിൽ താമസിച്ചു വരികയായിരുന്നു.




