24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഊര്‍ജിത പരിശോധനാ യജ്ഞത്തില്‍ പരമാവധി പേര്‍ പങ്കെടുക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്.
Kerala

ഊര്‍ജിത പരിശോധനാ യജ്ഞത്തില്‍ പരമാവധി പേര്‍ പങ്കെടുക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്.

പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവരും രോഗസാധ്യതയുള്ളവരും കോവിഡ് പോസിറ്റീവ് ആയവരുമായി സമ്പർക്കത്തിലുള്ള എല്ലാവരും ഇന്നും നാളെയും (ജൂലൈ 15,16) നടക്കുന്ന ഊർജിത പരിശോധനാ യജ്ഞത്തിൽ പങ്കെടുത്ത് പരിശോധന നടത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭ്യർഥിച്ചു.

രോഗലക്ഷണങ്ങളുള്ളവരും രോഗികളുമായി സമ്പർക്കമുണ്ടായവരും നിർബന്ധമായും പരിശോധനയിൽ പങ്കെടുക്കേണ്ടതാണ്. രണ്ട് ദിവസങ്ങളിലായി 3.75 ലക്ഷം പരിശോധനകളാണ് നടത്തുന്നത്. നിലവിലെ പരിശോധനാ കേന്ദ്രങ്ങളിൽനിന്നും മൊബൈൽ ലാബുകളിൽനിന്നും പരിശോധന നടത്താവുന്നതാണ്. ഇതുകൂടാതെ പ്രത്യേക സ്ഥലങ്ങളിലുള്ള ടെസ്റ്റിങ് ക്യാമ്പുകളിലും പങ്കെടുക്കാവുന്നതാണ്. ജില്ലാ മെഡിക്കൽ ഓഫീസർമാർ പരിശോധനകൾക്ക് വേണ്ട സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സംശയങ്ങൾക്ക് തൊട്ടടുത്തുള്ള ആരോഗ്യ പ്രവർത്തകരേയോ ദിശ 104, 1056 എന്നീ നമ്പരുകളിലോ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി അറിയിച്ചു.കോവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗ വ്യാപനം കുറയ്ക്കുന്നതിനും കോവിഡിന് മുമ്പുള്ള സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനും വേണ്ടിയാണ് ഊർജിത പരിശോധനാ യജ്ഞം സംഘടിപ്പിക്കുന്നത്. ആന്റിജൻ, ആർ.ടി.പി.സി.ആർ. പരിശോധനകളാണ് നടത്തുന്നത്. ശ്വാസകോശ സംബന്ധമായതും ഗുരുതര രോഗമുള്ളവരുമായ എല്ലാവരും പരിശോധന നടത്തി കോവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത്തരക്കാർക്ക് കോവിഡ് ബാധിച്ചാൽ പെട്ടന്ന് ഗുരുതരമാകുന്നതിനാൽ ശ്രദ്ധിക്കേണ്ടതാണ്.

Related posts

മണ്ഡലകാലത്ത് ശബരിമലയിൽ ആരോഗ്യവകുപ്പ് അധിക ക്രമീകരണങ്ങൾ ഒരുക്കും: വീണാ ജോർജ്

Aswathi Kottiyoor

ഇളവുകൾ ദുരുപയോഗം ചെയ്യാൻ അനുവദിക്കില്ല- മുഖ്യമന്ത്രി

Aswathi Kottiyoor

കീശയിൽ കൊണ്ടുനടക്കാം; സ്‌മാർട്ട്‌ റേഷൻ കാർഡ്‌ നാളെ മുതൽ.

Aswathi Kottiyoor
WordPress Image Lightbox