24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇനി ഫോൺ പേ വഴിയും
Kerala

കെഎസ്ആർടിസി ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ഇനി ഫോൺ പേ വഴിയും

തിരുവനന്തപുരം; കെഎസ്ആർടിസിയുടെ ഓൺലൈൻ ടിക്കറ്റ് റിസർവ്വേഷൻ ( online.keralartc.com) സൗകര്യം കൂടുതൽ സു​ഗമമാക്കുന്നതിന് വേണ്ടി ഇനി ഫോൺ പേ (PhonePe യുടെ payment gateway) വഴിയും ബുക്ക് ചെയ്യാം. യുപിഐ മുഖേന പണമിടപാടുകൾ ചെയ്യുന്ന യാത്രക്കാരുടെ ഇടപാട് പരാജയപ്പെടുകയോ ,ടിക്കറ്റുകൾ ക്യാൻസൽ ചെയ്യുകയോ ചെയ്താൽ 24 മണിക്കൂറിനകം തന്നെ നഷ്ടമായ തുക തിരികെ ലഭ്യമാകും. ഫോൺ പേ സർവ്വീസ് ഉപയോ​ഗിക്കുന്നതിന് പേയ്മെന്റ് ഗേറ്റ് വേ ചാർജുകൾ ഇല്ലെന്നും കെഎസ്ആർടിസി അറിയിച്ചു. ഫോൺ പേ സൗകര്യം ആരംഭിച്ച ആദ്യ ദിനത്തിൽ തന്നെ 134 ൽപരം പേരാണ് ഇതിലൂടെ ടിക്കറ്റ് ബുക്ക് ചെയ്തത്.

Related posts

മൂന്നു വർഷത്തിൽ കെ. എസ്. ആർ. ടി. സിയെ സ്വയംപ്രാപ്തമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

ശബരിമലയിലെ തിരക്കില്‍ തീര്‍ത്ഥാടകരെ സഹായിക്കാന്‍ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് ഹൈക്കോടതിയുടെ നിര്‍ദേശം

Aswathi Kottiyoor

സ്‌‌മാർട്ട്‌ സിറ്റി പദ്ധതി: കേരളം മുടക്കുന്നത്‌ 635 കോടി; കേന്ദ്രം തരുന്നത്‌ 500 കോടി

Aswathi Kottiyoor
WordPress Image Lightbox