Uncategorized
എൽദോസ് നേരിട്ടത് അതിക്രൂരമായ ആക്രമണം; ആന്തരിക അവയവങ്ങൾക്ക് ക്ഷതം പറ്റി, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കൊച്ചി: എറണാകുളം ജില്ലയിലെ കുട്ടമ്പുഴയിൽ കാട്ടാന ആക്രമണത്തിൽ മരിച്ച എൽദോസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. എൽദോസ് നേരിട്ടത് അതിക്രൂരമായ ആക്രമണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തൽ. എൽദോയ്ക്ക് ആനയുടെ കുത്തേറ്റു. ആന്തരിക അവയവങ്ങൾക്ക് ക്ഷതമുണ്ടായി. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് എൽദോസിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായത്. വലിയ പൊലീസ് സന്നാഹത്തോടെയാണ് മൃതദേഹം കുട്ടമ്പുഴയിലേക്ക് കൊണ്ടുപോയത്. നാല് പൊലീസ് ജീപ്പും ഒരു പൊലീസ് ബസും ആംബുലൻസിനൊപ്പമുണ്ട്. പ്രതിഷേധം കനത്തിലെടുത്താണ് സുരക്ഷ കടുപ്പിച്ചത്.