Uncategorized
ഓടിക്കൊണ്ടിരുന്ന KSRTC സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു; യാത്രക്കാർ സുരക്ഷിതർ

ആറ്റിങ്ങലിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിന് തീപിടിച്ചു. വൈകിട്ട് നാലരയോടെ ആറ്റിങ്ങൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപത്തുവെച്ചാണ് സംഭവം. ആളപായമില്ലാതെ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് പോവുകയായിരുന്ന ബസ്സിൽ നിറയെ യാത്രക്കാരുണ്ടായിരുന്നു. ബസ്സിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ ബഹളം വെച്ചതോടെ, ഡ്രൈവർ ബസ്സ് ദേശീയപാതയിൽ നിർത്തി. ഉടൻ തന്നെ യാത്രക്കാരെ പുറത്തിറക്കി സുരക്ഷിതരാക്കി.




