Uncategorized

‘തലമുറകളെ സമരസജ്ജമാക്കിയ വിപ്ലവകാരി’; സഖാവ് പി കൃഷ്ണപിള്ളയുടെ ഓർമ്മദിനത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം: സഖാവ് പി കൃഷ്ണപിള്ളയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സഖാക്കളുടെ സഖാവായ പി കൃഷ്ണപിള്ളയുടെ അനശ്വര സ്മരണ നവകേരളത്തിലേക്കുള്ള മുന്നേറ്റത്തിന് കരുത്തുപകരുമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. തൊഴിലാളി വർഗ്ഗത്തിന്റെ അനിഷേധ്യനായ നേതാവും ഉജ്ജ്വല സംഘാടകനുമായിരുന്ന സഖാവ് കൃഷ്ണപിള്ള തലമുറകളെ സമരസജ്ജമാക്കിയ വിപ്ലവകാരിയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ കേരളത്തിൽ ബഹുജന പിന്തുണയുള്ള വലിയ രാഷ്ട്രീയ ശക്തിയാക്കി കെട്ടിപ്പടുക്കുന്നതിലും ആധുനിക കേരളം രൂപപ്പെടുത്തുന്നതിലും അദ്ദേഹത്തിന്റ സംഭാവന അവിസ്മരണീയമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button