22.5 C
Iritty, IN
September 8, 2024
  • Home
  • Kottiyoor
  • വന്യമൃഗശല്യം ;ജനജാഗ്രതാ സമിതി യോഗം ചേർന്നു
Kottiyoor

വന്യമൃഗശല്യം ;ജനജാഗ്രതാ സമിതി യോഗം ചേർന്നു

കൊട്ടിയൂർ പഞ്ചായത്തിലെ വിവിധ മേഖലകളിൽ വന്യമൃഗശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ പഞ്ചായത്ത് , വനംവകുപ്പ് , കർഷക പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ജനജാഗ്രതാ സമിതി യോഗം ചേർന്നു . വന്യമൃഗശല്യം കുറയ്ക്കുന്നതിനായി തകർന്നുകിടക്കുന്ന ഫെൻസിങ് എത്രയും പെട്ടെന്ന് തന്നെ പുനസ്ഥാപിക്കുന്നതിനും , വന്യമൃഗശല്യം രൂക്ഷമായ വനാതിർത്തി പ്രദേശങ്ങളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കുന്നതിനും , വന്യമൃഗങ്ങൾ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്ന സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും , വനാതിർത്തികളിൽ സ്ഥാപിച്ചിരിക്കുന്ന വൈദ്യുതി വേലിയുടെ മേൽനോട്ടത്തിനായി താൽക്കാലിക വാച്ചർമാരെ നിയമിക്കുന്നതിനും യോഗത്തിൽ തീരുമാനമായിട്ടുണ്ട് . വന്യമൃഗ ശല്യത്തിനുള്ള ശാശ്വത പരിഹാരം എന്നോണം വനാതിർത്തികളിൽ റെയിൽ ഫെൻസിംഗ് ആന മതിൽ , ഹാങ്ങിങ് ഫെൻസിംഗ് എന്നിവ നിർമ്മിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് വീണ്ടും നിവേദനം നൽകുന്നതിനും തീരുമാനിച്ചു . കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നരോത്ത് , പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻ തുരുത്തിയിൽ , പഞ്ചായത്ത് സെക്രട്ടറി കെ.കെ. സത്യൻ , പഞ്ചായത്ത് അംഗങ്ങളായ ഉഷ അശോക് കുമാർ , ഷാജി പൊട്ടയിൽ , പി.സി. തോമസ് , ഷേർലി പടിയാനിക്കൽ , ബാബു കാരുവേലിൽ , തോമസ് ആമക്കാട് , ബാബു മാങ്കോട്ടിൽ മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.കെ. മഹേഷ് , കൊട്ടിയൂർ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ഇ.കെ. സുധീഷ് തുടങ്ങിയവർ പങ്കെടുത്തു

Related posts

കൊട്ടിയൂർ പഞ്ചായത്ത് ഭാരവാഹികളുടെ നേതൃത്വത്തിൽ മരം നട്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു…………

Aswathi Kottiyoor

കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തിന്റെ ഭാഗമായുള്ള ദൈവത്തെ കാണല്‍ ചടങ്ങ് നാളെ………

Aswathi Kottiyoor

കൊട്ടിയൂർ വ്യാസ-ഫൈൻ ആർട്സ് സൊസൈറ്റി ഏകദിന ആരോഗ്യ പഠനക്ലാസ് സംഘടിപ്പിക്കുന്നു* .

Aswathi Kottiyoor
WordPress Image Lightbox