Uncategorized
ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ടു, കുഴിയിലേക്ക് ചരിഞ്ഞു
പത്തനംതിട്ട: പത്തനംതിട്ട പമ്പാവാലിക്ക് സമീപം നാറാണംതോട് ഭാഗത്ത് ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസ് ബ്രേക്ക് നഷ്ടപ്പെട്ട് കുഴിയിലേക്ക് ചരിഞ്ഞു. ബ്രേക്ക് നഷ്ടമായ ബസ് മരത്തിൽ തങ്ങിനിന്നു. അപകടത്തിൽ ആർക്കും പരിക്കില്ല. ബ്രേക്ക് നഷ്ടമായെന്ന് തീർത്ഥാടകർക്ക് ഡ്രൈവർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ തീർത്ഥാടകർ വേഗം പുറത്തിറങ്ങി.
അതേസമയം, പമ്പാ ചാലക്കയത്ത് ശബരിമല തീർത്ഥാടകരുമായി പോയ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. 15 പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവർമാർക്കും തീർത്ഥാടകർക്കുമാണ് പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. രാത്രി 12.30 ഓടെയായിരുന്നു അപകടം.