24.6 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • കൊട്ടിയൂരിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസ് ; ഒന്നാം പ്രതി അറസ്റ്റിൽ
Kottiyoor

കൊട്ടിയൂരിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസ് ; ഒന്നാം പ്രതി അറസ്റ്റിൽ

പേരാവൂർ : കൊട്ടിയൂരിൽ യുവതിയെ കൂട്ടബലാൽസംഗം ചെയ്ത കേസിലെ ഒന്നാം പ്രതിയെ പേരാവൂർ ഡി.വൈ.എസ്.പി ടി.പി.ജേക്കബിന്റെ നേത്യത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തു . തൊട്ടിൽപാലം . കാവിലുംപാറ സ്വദേശി പെരുമാലിൽ റോജസ് എന്ന ജിസമോനെയാണ് ( 32 ) ആന്ധ്രയിലെ വിശാഖപട്ടണത്ത് വെച്ച് അറസ്റ്റ് ചെയ്തത് . നാലുപ്രതികളുള്ള കേസിലെ രണ്ട് പേരെ മുൻപ് അറസ്റ്റ് ചെയ്തിരുന്നു . ഒരാൾ കൂടി പിടിയിലാവാനുണ്ട് . ഡി.വൈ.എസ്.പി.ക്ക് പുറമെ എസ്.ഐ. ഇ.കെ.രമേശ് , എ.എസ്.ഐ. കെ.വി.ശിവദാസൻ , രജീഷ് , മഹേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത് . കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു . 2020 ഫിബ്രവരിയിലാണ് കേസിനാസ്പദമായ സംഭവം . കൊട്ടിയൂർ മേമലയിലെ ദമ്പതികളെ അക്രമിച്ച് സംഘം ഭർത്താവിനെ കെട്ടിയിട്ട് ഭാര്യയെ കൂട്ടബാലാല്സംഗം ചെയ്തുവെന്നാണ് കേസ്

Related posts

ചുങ്കക്കുന്നിൽപൊന്നൂസ് റെന്റൽ റ്റൂൾസ് & സർവ്വീസ് . പ്രവർത്തനമാരംഭിച്ചു.

Aswathi Kottiyoor

തലക്കാണി ഗവ. യു പി സ്കൂളിന് നൽകുന്ന സ്പോർട്സ് ഉപകരണങ്ങളുടെയും ജേഴ്സികളുടെയും വിതരണോദ്ഘാടനം നിർവഹിച്ചു

Aswathi Kottiyoor

കൊട്ടിയൂർ പഞ്ചായത്ത് ഭാരവാഹികളുടെ നേതൃത്വത്തിൽ മരം നട്ട് ലോക പരിസ്ഥിതി ദിനം ആചരിച്ചു…………

Aswathi Kottiyoor
WordPress Image Lightbox