23.1 C
Iritty, IN
September 16, 2024
  • Home
  • Kelakam
  • കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ബഷീർ ദിനാചരണം സംഘടിപ്പിച്ചു
Kelakam

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ബഷീർ ദിനാചരണം സംഘടിപ്പിച്ചു

കേളകം:തന്റെ ജീവിതം മുഴുവൻ പാഠപുസ്തകമാക്കി മലയാളികൾക്ക് സമ്മാനിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ചരമ ദിനത്തോടനുബന്ധിച്ച് കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ബഷീർ ദിനാചരണം ഓണ്‍ലൈനായി സംഘടിപ്പിച്ചു. ഇരിഞ്ഞാലക്കുട സെന്റ് ജോസഫ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും, സെന്റ് തോമസ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ അഞ്ജു ആന്റണി മുഖ്യാതിഥിയായിരുന്നു.
സ്കൂൾ ഹെഡ്മാസ്റ്റർ എം വി മാത്യു ആമുഖ പ്രഭാഷണം നടത്തി. മലയാളം അധ്യാപകൻ എ സി എൽദോ സ്വാഗതം ആശംസിച്ച് സംസാരിച്ചു. കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. മഞ്ജിമ കെ വി, നേഹ ബിനിൽ, അജന്യ അശോക്, ദേവനന്ദ കെ എസ്, അർപ്പിത, ആത്മജ മനോജ്, ആന്മരിയ, അവനിക എന്നിവര്‍ സംസാരിച്ചു.

കുട്ടികൾ വരച്ച ബഷീർ ദിന പോസ്റ്റർ പ്രദർശനം നടന്നു. ബഷീറിന്റെ മതിലുകൾ എന്ന ചലച്ചിത്രത്തിലെ അവിസ്മരണീയ രംഗം അമൽഡ സിബി അവതരിപ്പിച്ചു. വിദ്യാർത്ഥിയായ ജേക്കബ് ഈപ്പൻ പരിപാടിക്ക് നന്ദി പറഞ്ഞു. അധ്യാപികമാരായ സീന ഇ എസ്, ഷീന ജോസ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നൽകി.

Related posts

റബര്‍ കർഷകർക്കുള്ള വിലസ്ഥിരത ഫണ്ട്; മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി സണ്ണി ജോസഫ്‌ എം എല്‍ എ

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോകജനസംഖ്യാദിനം സംഘടിപ്പിച്ചു

Aswathi Kottiyoor

കേളകം ചെട്ടിയാംപറമ്പിലെ കോയിപ്പുറം ജെയിംസ് (66) നിര്യാതനായി.

Aswathi Kottiyoor
WordPress Image Lightbox