Uncategorized
ഗ്യാസ് വിതരണത്തിനെത്തിയ വാഹനം മറിഞ്ഞ് അപകടം

കണിച്ചാർ: ഗ്യാസ് വിതരണത്തിനെത്തിയ വാഹനം മറിഞ്ഞ് അപകടം. കണിച്ചാർ എസ് എൻ റോഡിലാണ് അപകടം നടന്നത്. ഗ്യാസ് സിലിൻഡറുകളുമായി പോയ അശോക് ലേയ്‌ലൻഡ് ലോറിയാണ് മറിഞ്ഞത്. അപകടത്തിൽ ആർക്കും പരിക്കില്ല. റോഡിന്റെ വീതിക്കുറവും അരിക് ഭിത്തി ഇല്ലാത്തതുമാണ് അപകടത്തിന് കാരണമായത്. വീടുകളിലേക്ക് ഗ്യാസ് സിലിണ്ടറുകളുമായി പോയ എച്ച് പി കമ്പനിയുടെ വാഹനമാണ് അപകടത്തിൽ പെട്ടത്.
നാട്ടുകാരായ ജിബിൻ ജെയ്‌സൺ, ജിജീഷ് നെടുംപുറം, മാത്യു തൂമ്പുങ്കൽ, ബിജു തയ്യിൽ, മോഹനൻ പാലപ്പിള്ളിൽ, മനു പാമ്പലായം, രതീഷ് തുടങ്ങിയവരുടെ സമയോചിതമായ ഇടപെടലിലൂടെ മറ്റ് അനിഷ്ട സംഭവങ്ങൾ ഒഴിവായി.




