Uncategorized
കോളയാട് സെന്റ് കോർണേലിയൂസ് സ്കൂൾ കെഎസ്യുവിൽ നിന്നും തിരിച്ചുപിടിച്ച് എസ്എഫ്ഐയുടെ പെൺപടകൾ

കോളയാട്: സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പിൽ കോളയാട് സെന്റ് കോർണേലിയൂസ് സ്കൂൾ കെഎസ്യുവിൽ നിന്നും തിരിച്ചുപിടിച്ച് എസ്എഫ്ഐയുടെ പെൺപടകൾ. 10 സീറ്റ് ഉണ്ടായിരുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ അംഗങ്ങളെല്ലാം വനിതകളാണ്. സന ഫാത്തിമ, അനുഷ്ക, ദേവനന്ദ അനീഷ്, ധനുശ്രീ പവിത്രൻ, ആൻ മരിയ അലക്സ് അനന്യ ,സി തത്മയ, ലിയ എലിസബത്ത്, കെ പി ദേവിക, ശിവദ ബിജു എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.




