Uncategorized

ബിന്ദു പദ്മനാഭനെ കൊന്നത് ശുചിമുറിയിൽ വെച്ച്; സെബാസ്റ്റ്യനും ഫ്രാങ്ക്ളിനും ചേർന്നാണ് കൊലപ്പെടുത്തിയത്, വെളിപ്പെടുത്തലുമായി അയൽവാസി

ചേർത്തല തിരോധാനക്കേസിൽ നിർണായക വെളിപ്പെടുത്തലുമായി അയൽവാസി. കാണാതായ ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും സുഹൃത്തായ ഫ്രാങ്ക്ളിനും ചേർന്നാണ് കൊലപ്പെടുത്തിയതെന്ന് അയൽവാസിയായ ശശികല വെളിപ്പെടുത്തി. പള്ളിപ്പുറത്തെ വീട്ടിലെ ശുചിമുറിയിൽ ബിന്ദു പത്മനാഭനെ സെബാസ്റ്റ്യനും ഫ്രാങ്ക്ളിനും ചേർന്നു കൊലപ്പെടുത്തിയെന്നാണ് വെളിപ്പെടുത്തൽ.
അയൽവാസി ശശികലയെ വിളിച്ച് സെബാസറ്റ്യന്റെ കൂട്ടാളി സോഡാ പൊന്നപ്പൻ സംഭവങ്ങൾ വെളിപ്പെടുത്തിയിരുന്നു.

കൊലപാതക ലക്ഷ്യം ബിന്ദുവിന്റെ സ്വത്ത് തട്ടിയെടുക്കലായിരുന്നു. മദ്യവും മയക്കുമരുന്നും നൽകി ബിന്ദുവിനെ വീട്ടിലെ ശുചിമുറിയിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സോഡാ പൊന്നപ്പൻ അയൽവാസിയോട് ശബ്‌ദരേഖയിൽ പറഞ്ഞത്. ശബ്ദരേഖ ക്രൈം ബ്രാഞ്ചിന് കൈമാറി.

2012 ലാണ് ഫ്രാങ്ക്‌ളിൻ ചേർത്തലയിൽ താമസമാക്കുന്നത്. സ്ഥലക്കച്ചവടത്തിലൂടെയാണ് ഇയാൾ മറ്റുള്ളവരുമായി ബന്ധം സ്ഥാപിച്ചത്. ഒറ്റപ്പെട്ട് ജീവിക്കുന്ന സ്ത്രീകളുമായി ഒരു സൗഹൃദം ഇയാൾ സ്ഥാപിച്ചിരുന്നു. സെബാസ്ററ്യനും ഫ്രാങ്ക്ളിനും ചേർന്നാണ് സ്ഥലമിടപാടുകൾ നടത്തിയിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button