ഓഫീസ് അസിസ്റ്റന്റിന്റേത് അടക്കം പഞ്ചായത്ത് വകുപ്പിൽ നിലവിലുള്ള 222 ഒഴിവുകൾ ഉടൻ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യും. ഇതുസംബന്ധിച്ച് പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. ഹൈക്കോടതി എസ്റ്റാബ്ലിഷ്മെന്റിൽ 13 വിഭാഗങ്ങളിലായി 98 സ്ഥിരം തസ്തികകളും രണ്ട് ഹെഡ് ഷോഫർ തസ്തികയും സൃഷ്ടിക്കും. ചരക്കു സേവന നികുതി വകുപ്പിലെ 208 ഓഫീസ് അറ്റൻഡൻഡ് തസ്തികകൾ പഞ്ചായത്തിലേക്ക് മാറ്റിവിന്യസിക്കാനും തീരുമാനിച്ചു. ഇങ്ങനെ മാറ്റുന്പോൾ ഉണ്ടാകുന്ന ഒഴിവുകളും നിലവിലുള്ള 14 ഒഴിവുകളും അടക്കമാണ് 222 ഒഴിവുകൾ പിഎസ്സിക്ക് റിപ്പോർട്ട് ചെയ്യുന്നത്.