Uncategorized

മലയോര മേഖലയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് തുടർക്കഥയായിട്ടും നടപടി എടുക്കാതെ വനം വകുപ്പ്

ആറളം: മലയോര മേഖലയിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് തുടർക്കഥയായിട്ടും നടപടി എടുക്കാതെ വനം വകുപ്പ് . ആറളം പുനരധിവാസ മേഖലയിലെ ഒമ്പതാം ബ്ലോക്കിൽ പലയിടങ്ങളിലാണ് കാട്ടുപന്നികളുടെ ജഡം മറവ് ചെയ്യാതെ കിടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കേളകം പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലും പേരാവൂർ പഞ്ചായത്തിലുമായി നിരവധി കാട്ടുപന്നികൾ ആണ് ജനവാസ മേഖലയിൽ ചത്തത്. ഇതിന് പുറമെയാണ് ആറളം ഒമ്പതാം ബ്ലോക്കിൽ വിവിധ ഇടങ്ങളിലായി അഞ്ചോളം പന്നികൾ ചത്തതായും പ്രദേശവാസികൾ പറയുന്നു.

ഇതുകൂടാതെ ആന മതിലിനോട് ചേർന്ന വനപ്രദേശങ്ങളിലും കാട്ടുപന്നികളുടെ ജഡം കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തോടുങ്ങുന്നതിന് കാരണം എന്താണെന്ന് കണ്ടെത്തുവാൻ വനം വകുപ്പ് ഇതുവരെ ഫലപ്രദമായ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. കാട്ടുപന്നികളുടെ ജഡത്തിൽ നിന്നും സ്വീകരിച്ച സാമ്പിളുകൾ ലാബിൽ അയച്ചിട്ടുണ്ടെന്നും പരിശോധന ഫലം ഇതുവരെയും ലഭ്യമായിട്ടില്ലെന്നുമാണ് വനം വകുപ്പ് അധികൃതരുടെ വാദം. ആറളം പുനരധിവാസം മേഖലയിൽ കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയെന്ന് ഉള്ള വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചെങ്കിലും ഇവ മറവ് ചെയ്യുന്നതിനുപകരം മരച്ചില്ലകൾ വെട്ടിയെടുത്ത് അവ മൂടുകയാണ് ചെയ്തത് എന്നുള്ള ആരോപണവും ഉയരുന്നുന്നുണ്ട്. കാട്ടുപന്നികൾ ഇത്തരത്തിൽ ചത്തൊടുങ്ങുന്നതിനുള്ള കാരണം എന്താണെന്ന് കണ്ടെത്തുവാൻ നടപടികൾ സ്വീകരിക്കാതെ വനം വകുപ്പ് ഇത് ലാഘവത്തോടെ കാണുന്നത് പ്രദേശവാസികളിൽ ആശങ്ക ഉയർത്തുകയാണ്. എത്രയും പെട്ടെന്ന് തന്നെ കാട്ടുപന്നികളുടെ ജഡം മറവു ചെയ്യുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇവ ചത്തൊടുങ്ങുന്നതിനുള്ള കാരണം കണ്ടെത്തണം എന്നുമാണ് പ്രദേശവാസികളുടെ ആവശ്യം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button