Uncategorized

പാലക്കയംതട്ട് മിനി മാരത്തൺ സെപ്റ്റംബർ 13ന്

കണ്ണൂർ : ഇരിക്കൂർ നിയോജക മണ്ഡലത്തിലെ ടൂറിസം സാധ്യതകൾ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതിൻറെ ഭാഗമായി മലയോരത്ത് ആദ്യമായി സംഘടിപ്പിക്കുന്ന മിനി മാരത്തൺ സെപ്റ്റംബർ 13ന് നടക്കും. പയ്യാവൂരിൽ നിന്നും പാലക്കയംതട്ടിൻറെ താഴ്വാരമായ പുലിക്കുരുമ്പയിലേക്കാണ് മാരത്തൺ. കണ്ണൂർ ഡിടിപിസി, ഇരിക്കൂർ ടൂറിസം ഇന്നൊവേഷൻ കൗൺസിൽ എന്നിവരാണ് മാരത്തൺ സംഘടിപ്പിക്കുന്നത്. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളുണ്ടായിരിക്കുമെന്ന് സജീവ് ജോസഫ് എംഎൽഎ അറിയിച്ചു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള പങ്കാളിത്തം കൂടി ഉറപ്പുവരുത്തുന്ന തരത്തിലാണ് മിനി മാരത്തൺ. സംഘാടക സമിതി രൂപീകരണ യോഗം മണ്ടളം സെയ്ൻറ് ജൂഡ് പാരിഷ് ഹാളിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്‌തു. നടുവിൽ പഞ്ചായത്ത് പ്രസിഡൻറ് ബേബി ഓടമ്പള്ളി അധ്യക്ഷത വഹിച്ചു. ഫാ. മാത്യു വേങ്ങക്കുന്നേൽ, ഇരിക്കൂർ ടൂറിസം ഇന്നൊവേഷൻ കൗൺസിൽ ചെയർമാർ പി.ടി. മാത്യു, മധു തൊട്ടിയിൽ, ബാബു മാത്യു, സിദ്ദിഖ് ഇരിക്കൂർ, ഷാജി പാണക്കുഴി, ജോസ് പരത്തിനാൽ, വാഹിദ എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികൾ: സജീവ് ജോസഫ് എംഎൽഎ, കെ. സുധാകരൻ എംപി, ജോൺ ബ്രിട്ടാസ് എംപി, ഫാ. മാത്യു വേങ്ങക്കുന്നേൽ, ഫാ. തോമസ് പയ്യന്പിള്ളി, ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ കെ.വി. ഫിലോമിന, പഞ്ചായത്ത് പ്രസിഡൻറുമാരായ പി.സി. ഷാജി, സാജു സേവ്യർ, പി. ഫാത്തിമ, പി.പി. മോഹനൻ, മിനി ഷൈബി, ജോജി കന്നിക്കാട്ട്, കെ.എസ്. ചന്ദ്രശേഖരൻ-രക്ഷാധികാരികൾ, ബേബി ഓടന്‌പള്ളി-ചെയർമാൻ, പി.ടി. മാത്യു-ജനറൽ കൺവീനർ, ബാബു മാത്യു-കോ-ഓർഡിനേറ്റർ, സെബാസ്റ്റ്യൻ മാത്യു-ട്രഷറർ, 101 അംഗ സംഘാടക സമിതിയും രൂപീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button